മാസ്​ക്​ 150 ഫിൽസിൽ കൂട്ടി വിറ്റാൽ നടപടി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ മാസ്​കുകൾ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വിലയിലും കൂട്ടി വിറ്റാൽ നടപടിയെടുക്കുമെന്ന്​ അധികൃതർ. 
മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്​ദുല്ല അൽ ബദറാണ്​ മുന്നറിയിപ്പ്​ നൽകിയത്​. ചിലയിടത്ത്​ വില കൂട്ടി വിൽക്കുന്നതായി പരാതി ലഭിച്ചതി​​െൻറ അടിസ്ഥാനത്തിലും ജനങ്ങൾക്ക്​ മാസ്​ക്​ ധരിക്കാൻ പ്രേരണ നൽകാനുമാണ്​ മന്ത്രാലയം മുന്നറിയിപ്പ്​ നൽകിയത്​. നേരത്തെ വില കൂട്ടി വിറ്റ നിരവധി സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചിരുന്നു. വില നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ വാണിജ്യ മന്ത്രാലയത്തി​​െൻറ പരിശോധനയുണ്ടാവുമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി. 
 
Tags:    
News Summary - maask-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.