കുവൈത്ത് സിറ്റി: കുവൈത്തിൽ മാലാൻ മത്സ്യം ഇത്തവണ നേരത്തേ വിപണിയിലെത്തി. സാധാരണ ജൂലൈ ഒന്നുമുതലാണ് മാലാൻ മത്സ്യം പിടിക്കാൻ അനുമതി നൽകാറുള്ളതെങ്കിലും കാർഷിക മത്സ്യവിഭവ അതോറിറ്റി ഇത്തവണ ജൂൺ 15 മുതൽ അനുമതി നൽകി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിപണിയിലുള്ള ക്ഷാമം തീർക്കാനാണ് ഇത്തവണ നേരത്തേ അനുമതി നൽകിയത്. വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികൾ ജനുവരിയിൽതന്നെ അവധിക്ക് പോയതിനാൽ ഇത്തവണ ക്ഷാമം നേരിടുന്നുണ്ട്. പ്രചനനകാലം കണക്കിലെടുത്ത് കഴിഞ്ഞ ഡിസംബർ മുതൽ മാലാൻ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കുവൈത്തിെൻറ സമുദ്ര പരിധിയിൽ ചെമ്മീൻ പിടിക്കുന്നതിനുള്ള വിലക്ക് തുടുരുകയാണ്. സെപ്റ്റംബർ ഒന്നുമുതൽ ഡിസംബർവരെയാണ് രാജ്യത്ത് സാധാരണഗതിയിൽ ചെമ്മീൻവേട്ട അനുവദിക്കാറുള്ളത്.
അതിനിടെ മാലാൻ പിടിക്കാൻ നേരത്തേ അനുമതി നൽകിയതിനെ അഭിനന്ദിച്ച മത്സ്യബന്ധന യൂനിയൻ ചെയർമാൻ സാഹിർ അൽ സുവൈയാൻ ഏതാനും ദിവസങ്ങൾക്കകം ആവോലി, ചെമ്മീൻ വേട്ടക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. നിരവധി ബോട്ടുകൾ മാലാൻ ചാകര തേടി അടുത്ത ദിവസങ്ങളിൽ ആഴക്കടലിലേക്ക് തിരിക്കും. സ്വദേശികളെക്കാൾ ഏറെ വിദേശികളുടെ ഇഷ്ട മത്സ്യമാണ് മാലാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.