കുവൈത്ത് സിറ്റി: റമദാനിൽ എല്ലാ വിഭാഗങ്ങളിലും എക്സ് ക്ലുസീവ് ഓഫറുകളും ഡിസ്കൗണ്ടുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്. പുതിയ പഴങ്ങൾ മുതൽ രുചികരമായ ഇഫ്താർ ലഘുഭക്ഷണങ്ങൾ വരെ 'റമദാൻ സ്പെഷ്യൽ' ആയി ലുലു ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിട്ടുണ്ട്. റമദാനിൽ സുഹൂർ, ഇഫ്താർ ഭക്ഷണങ്ങൾക്ക് മികച്ച ഗുണനിലവാരമുള്ള പഴങ്ങളുടെ വൈവിധ്യമാർന്ന പുതിയ ഇനങ്ങൾ ലുലുവിൽ ലഭ്യമാണ്. വലൻസിയ, നേവൽ, മന്ദാരിൻ തുടങ്ങിയ വിവിധ തരം ഓറഞ്ചുകളും ഒമാൻ, ഇന്ത്യ, യമൻ എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മികച്ച തണ്ണിമത്തനും ഇതിൽ പ്രധാനമാണ്. വെള്ള, കറുപ്പ്, ചുവപ്പ്, ഗ്ലോബ് ഇനങ്ങളിൽ മുന്തിരികളുടെ ശേഖരവും ശ്രദ്ധേയമാണ്.
ആപ്പിളിൽ പത്തിലധികം വ്യത്യസ്ത ഇനങ്ങൾ ലഭ്യമാണ്. വിവിധതരം ഈത്തപ്പഴങ്ങളും തെരഞ്ഞെടുക്കാം.റമദാൻ സ്പെഷൽ പാനീയങ്ങളുടെ ശേഖരവും ലുലു ഒരുക്കിയിട്ടുണ്ട്. സീസണൽ പഴങ്ങളിൽ നിന്ന് നിർമിച്ച പുതിയ ജ്യൂസുകൾ, ലസ്സി എന്നിവ ഷോപ്പർമാർക്ക് ആസ്വദിക്കാം. റമദാൻ പാനീയങ്ങളായ വിംടോ, ഇഫ്താർ സമയത്ത് ജനപ്രിയ ഇനമായ സ്പെഷ്യൽ ജീര കഞ്ചി, തരി കഞ്ഞി (റവ കഞ്ഞി) എന്നിവയും ലഭ്യമാണ്. എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റുകളിലും 50-ലധികം ഇഫ്താർ ഇനങ്ങളുടെ പ്രത്യേക ഇഫ്താർ ലഘുഭക്ഷണ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. പരമ്പരാഗത വിഭവങ്ങൾ മുതൽ ക്ലാസിക് വിഭവങ്ങളിലെ ആധുനിക ടേസ്റ്റുകൾ വരെ ഇവിടെ നിന്ന് ആസ്വദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.