ലുലു ഹൈപ്പർമാർക്കറ്റിൽ നേപ്പാൾ ഉൽപന്നങ്ങളുടെ പ്രദർശനം നോക്കികാണുന്ന
അംബാസഡർ ഘനശ്യാം ലാംസലും എംബസി പ്രതിനിധികളും
കുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റിൽ നേപ്പാളിൽനിന്നുള്ള മികച്ച ഉൽപന്നങ്ങളുടെ പ്രീമിയം ശ്രേണി പുറത്തിറക്കി. അൽ റായി ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ നേപ്പാൾ അംബാസഡർ ഘനശ്യാം ലാംസൽ ഉദ്ഘാടനംചെയ്തു.
ലേബർ അറ്റാഷെ ഗിരി ആചാര്യ, കുവൈത്തിലെ നേപ്പാൾ എംബസി തേർഡ് സെക്രട്ടറി റാം പുനിത് യാദവ്, ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് മുതിർന്ന മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
നേപ്പാളിൽ നിന്നുള്ള പ്രത്യേക ഇനങ്ങൾ
പുതുതായി അവതരിപ്പിച്ച ഇനങ്ങളിൽ ഫ്രഞ്ച് ബീൻസ്, ലോങ് ബീൻസ്, കയ്പക്ക, അകബാരെ മുളക്, ബുള്ളറ്റ് ചില്ലി, ചയോട്ടെ (ഇസ്കുഷ്), ബാംബൂ ഷൂട്ട് തുടങ്ങിയ പച്ചക്കറികളുടെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ശേഖരം ഉൾപ്പെടുന്നു. ഇവയെല്ലാം നേപ്പാളിലെ കൃഷിയിടങ്ങളിൽനിന്ന് പ്രത്യേകം തിരഞ്ഞെടുത്തവയാണ്. ഇവ കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് സ്റ്റോറുകളിലും ലഭ്യമാണ്.
വൈവിധ്യമാർന്ന കാർഷിക മേഖലകളിൽനിന്നുള്ള മികച്ച ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഇനങ്ങൾ അവതരിപ്പിക്കുന്നതെന്ന് ലുലു കുവൈത്ത് വ്യക്തമാക്കി.
ഇത് കുവൈത്തിൽ നേപ്പാളിലെ പച്ചക്കറികളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം നേപ്പാളിലെ കർഷകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.