ലുലു ഹൈപ്പർമാർക്കറ്റ് ശിഫ അൽ ജസീറ മെഡിക്കൽ ക്യാമ്പിൽ നിന്ന്
കുവൈത്ത് സിറ്റി: ലുലു വേൾഡ് ബ്യൂട്ടി ഫെസ്റ്റിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റും ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പും സംയുകതമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് അൽറായി ഔട്ട്ലറ്റിൽ വൈകീട്ട് നാലുമുതൽ ഒമ്പതുവരെയായിരുന്നു ക്യാമ്പ്. പ്രാഥമിക ഹെൽത്ത് ചെക്കപ്പുകൾ, രോഗപ്രതിരോധ മാർഗ ദിർദേശങ്ങൾ, തുടർ ചികിത്സ വിവരണങ്ങൾ എന്നിവ ക്യാമ്പിൽ ഒരുക്കിയിരുന്നു. നിരവധിപേർ ക്യാമ്പ് ഉപയോഗപ്പെടുത്തി.
ലുലു ഹൈപ്പർമാർക്കറ്റ് അൽറായി ജനറൽ മാനേജർ വി.എസ്. സലീം , ഡെപ്യൂട്ടി ജനറൽ മാനേജർ സംഗീത്, ശിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ഫർവാനിയ അഡ്മിനിസ്ട്രഷൻ മാനേജർ സുബൈർ മുസ്ലിയാരകത്ത്, അൽ നാഹിൽ അഡ്മിനിസ്ട്രേഷൻ മാനേജർ വിജിത് വി നായർ, സമീർ കെ.ടി, ടി.ടി.സലിം, കെ.ഷാജഹാൻ, പി.അസർ പി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.