ലുലു ഹൈപർ മാർക്കറ്റിൽ ‘റമദാൻ സ്പെഷൽസ്’ പ്രമോഷൻ നമ ചാരിറ്റി ഒാർഗനൈസേഷൻ സി.ഇ.ഒ സഅദ് അൽ ഉതൈബി ഉദ്ഘാടനം ചെയ്തപ്പോൾ

ലുലു ഹൈപർ മാർക്കറ്റിൽ 'റമദാൻ സ്പെഷൽസ്' പ്രമോഷൻ ആരംഭിച്ചു

കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയിൽ ഷോപ്പിങ് കേന്ദ്രമായ ലുലു ഹൈപർമാർക്കറ്റ് 'റമദാൻ സ്പെഷൽസ്' പ്രമോഷൻ ആരംഭിച്ചു. മാർച്ച് 27ന് ലുലു അൽ റായ് ഒൗട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ നമ ചാരിറ്റി ഒാർഗനൈസേഷൻ സി.ഇ.ഒ സഅദ് അൽ ഉതൈബി ഉദ്ഘാടനം നിർവഹിച്ചു.

ലുലു ഹൈപർ മാർക്കറ്റിെൻറ കുവൈത്തിലെ എല്ലാ ഒൗട്ട്ലെറ്റുകളിലും 'റമദാൻ സൂക്കുകൾ' ഉണ്ട്. റമദാനോടനുബന്ധിച്ച് ആവശ്യമായ എല്ലാ ഉൽപന്നങ്ങളും ഏറ്റവും വിലക്കുറവിൽ ലഭിക്കും.

സാധനങ്ങൾ മുതൽ പഴങ്ങൾ, പച്ചക്കറികൾ, ഫ്രഷ് ആൻഡ് ഫ്രോസൻ മാംസം, മത്സ്യം, വീട്ടുപകരണങ്ങൾ, ഭക്ഷ്യയിതര ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗിഫ്റ്റുകൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് അതിശയകരമായ ഓഫറുകളും പ്രത്യേക കിഴിവുകളും ലഭ്യമാണ്. വിശുദ്ധ റമദാൻ മാസത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകിവരുന്ന പ്രാമുഖ്യം കണക്കിലെടുത്ത് ലുലു ഹൈപർ മാർക്കറ്റ് നമ ചാരിറ്റിയുമായി സഹകരിച്ച് പ്രത്യേക 'ചാരിറ്റി കാർഡ്' ഉദ്ഘാടനം ചെയ്തു.

കൂടാതെ 10 ദീനാർ, 25 ദീനാർ, 50 ദീനാർ മൂല്യമുള്ള ലുലു ഗിഫ്റ്റ് കാർഡും ലഭ്യമാണ്. ഇതോടൊപ്പം നടന്നുവരുന്ന ഹോളി മാസ പ്രമോഷെൻറ ഭാഗമായുള്ള ഇൗത്തപ്പഴ ഉത്സവത്തിൽ വിവിധ തരത്തിലുള്ള ഇൗത്തപ്പഴങ്ങൾ കുറഞ്ഞവിലയിൽ ലഭിക്കും. ഹെൽത്തി റമദാൻ പ്രമോഷനിൽ ഒാർഗാനിക് ഭക്ഷ്യ ഉൽപന്നങ്ങൾ, സസ്യാഹാര ഉൽപന്നങ്ങൾ, സൂപ്പർ ഫുഡ്സ്, ഫ്രീ ഫ്രം ഉൽപന്നങ്ങൾ തുടങ്ങിയവ ആകർഷകമായ നിരക്കിളവിൽ ലഭിക്കും. ഡ്രൈ ഫ്രൂട്ട് വീക്ക്, ഫ്രഷ് പഴവർഗങ്ങളുടെ 'റമദാൻ ഫ്രൂട്ട്ഫുൾ ഡീൽസ്' തുടങ്ങി ഒാഫർ പാക്കേജുകളുമുണ്ട്.

റമദാൻ മീറ്റ് മാർക്കറ്റ്, ഫിഷ് ഫെസ്റ്റിവൽ, മധുരപലഹാരങ്ങളുടെ 'റമദാൻ സ്വീറ്റ് ട്രീറ്റ്സ്', വീട്ടുപകരണങ്ങളും ഫർണിചറും മറ്റും അതിശയിപ്പിക്കുന്ന വിലക്കുറവിൽ നൽകുന്ന റമദാൻ ഹോം പ്രമോഷൻ, ബിഗ് ടി.വി മജ്ലിഫ് ഒാഫർ, റോയൽ ഇഫ്താർ പ്രമോഷൻ തുടങ്ങി നിരവധി പ്രമോഷൻ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Lulu launches 'Ramadan Specials' promotion at Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.