'സർവിസ് ഹീറോ’പുരസ്കാരം ലുലു ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിന് തുടർച്ചയായ രണ്ടാം വർഷവും ഉപഭോക്തൃ സേവനത്തിനുള്ള ‘സർവിസ് ഹീറോ 2022’അവാർഡ് ലഭിച്ചു. ഇത് നാലാം തവണയാണ് ലുലു ഹൈപ്പർ മാർക്കറ്റ് ഈ നേട്ടം സ്വന്തമാക്കുന്നത്.
2013, 2014, 2021 വർഷങ്ങളിൽ ‘മികച്ച സ്പെഷാലിറ്റി സ്റ്റോർ’വിഭാഗത്തിൽ ലുലു പുരസ്കാരം നേടിയിരുന്നു. നേട്ടത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് മാനേജ്മെന്റ്, ഉപഭോക്താക്കളോടും അഭ്യുദയകാംക്ഷികളോടും മറ്റു പങ്കാളികളോടും നന്ദിയും അഭിനന്ദനവും അറിയിച്ചു.
സ്വതന്ത്ര ഉപദേശക സമിതിയുടെ മേൽനോട്ടത്തിൽ 100 ശതമാനം ഉപഭോക്താക്കൾ നിർണയിക്കുന്ന അറബ് ലോകത്തെ ഉപഭോക്തൃ സംതൃപ്തി സൂചികയിൽ ജേതാക്കളാകാൻ കഴിഞ്ഞത് അഭിമാനാർഹമാണെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് മാനേജ്മെന്റ് പറഞ്ഞു.
ഉത്തരവാദിത്തമുള്ള റീട്ടെയിലർ എന്ന നിലയിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ പ്രതിജ്ഞാബദ്ധമാണ്.
മികച്ച ക്രമീകരണം, ശുചിത്വം, ഗുണമേന്മ, വിലക്കുറവ്, ലോകോത്തര ഷോപ്പിങ് അന്തരീക്ഷം എന്നിവ ഉപഭോക്താക്കൾക്ക് തൃപ്തി നൽകുന്നു. ജനങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഉൽപന്നശ്രേണി പുതുക്കുന്നു.
കുവൈത്തിൽ വൈകാതെ അഞ്ച് പുതിയ ഔട്ട്ലെറ്റുകൾകൂടി തുറക്കും. വിശ്വാസ്യതക്കും ജനപ്രീതിക്കുമുള്ള ഉപഭോക്താക്കളുടെ സാക്ഷ്യപത്രമായി അംഗീകാരത്തെ കാണുന്നതായും മാനേജ്മെന്റ് അറിയിച്ചു.
ഗുണമേന്മ, ഉൽപന്നങ്ങളുടെ വൈവിധ്യം, സേവനം നൽകുന്നതിലെ വിശ്വാസ്യതയും വേഗവും, ജീവനക്കാരുടെ മനോഭാവം, സ്റ്റോർ ശുചിത്വം, എത്തിപ്പെടാനുള്ള സൗകര്യം, വിലക്കനുസരിച്ചുള്ള മൂല്യം തുടങ്ങിയവയെല്ലാം പുരസ്കാര നിർണയത്തിൽ വിലയിരുത്തപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.