‘ലു​ലു ബാ​ർ​ബി​ക്യൂ നൈ​റ്റ്‌​സ്’​ഉ​ദ്ഘാ​ട​ന​ത്തി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളും സ്പോ​ൺ​സ​ർ​മാ​രും

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ലു​ലു ബാ​ർ​ബി​ക്യൂ നൈ​റ്റ്‌​സ്’

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ല​റാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ലു​ലു ബാ​ർ​ബി​ക്യൂ നൈ​റ്റ്‌​സ്’​പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു. ഈ​മാ​സം 15ന് ​ആ​രം​ഭി​ച്ച പ്ര​മോ​ഷ​ൻ 21 വ​രെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും തു​ട​രും. പ്രൈം ​ക​ട്ട് മീ​റ്റു​ക​ൾ, ബാ​ർ​ബി​ക്യൂ സോ​സു​ക​ൾ, ബാ​ർ​ബി​ക്യൂ, ഗ്രി​ല്ലി​ങ് സെ​റ്റു​ക​ൾ, അ​നു​ബ​ന്ധ ആ​ക്സ​സ​റി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള മി​ക​ച്ച ബാ​ർ​ബി​ക്യൂ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളും ഡി​സ്കൗ​ണ്ടു​ക​ളും പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യു​ണ്ട്.

പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി, ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ അ​ൽ​ഖു​റൈ​ൻ ഔ​ട്ട്‌​ലെ​റ്റി​ൽ ലൈ​വ് ബാ​ർ​ബി​ക്യൂ മ​ത്സ​രം ന​ട​ന്നു. 100ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ത​ത്സ​മ​യം, വീ​ട്ടി​ൽ​നി​ന്ന് ബാ​ർ​ബി​ക്യൂ ചെ​യ്യു​ന്ന​ത് എ​ന്നി​ങ്ങ​നെ ര​ണ്ട് ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് മി​ക​ച്ച സ​മ്മാ​നം ല​ഭി​ച്ചു. ജ​ന​പ്രി​യ ഫു​ഡ് ബ്രാ​ൻ​ഡാ​യ അ​ൽ​യൂം ആ​യി​രു​ന്നു പ്ര​ധാ​ന സ്പോ​ൺ​സ​ർ. അ​മേ​രി​ക്കാ​ന, സീ​റ, സാ​ദി​യ ഫു​ഡ് ബ്രാ​ൻ​ഡു​ക​ൾ സ​ഹ​സ്പോ​ൺ​സ​ർ​മാ​രാ​യി. വി​ജ​യി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റും മു​ഖ്യ സ്പോ​ൺ​സ​റാ​യ അ​ൽ​യൂം, അ​മേ​രി​ക്കാ​ന, സീ​റ, സാ​ദി​യ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് സ​മ്മാ​നം ന​ൽ​കി.

ലു​ലു ബാ​ർ​ബി​ക്യൂ നൈ​റ്റ്‌​സി’​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ബാ​ർ​ബി​ക്യൂ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

സ്‌​പോ​ൺ​സ​ർ​മാ​രു​ടെ​യും സ​ഹ സ്‌​പോ​ൺ​സ​ർ​മാ​രു​ടെ​യും ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​നം, ഭ​ക്ഷ​ണ സാ​മ്പി​ളി​ങ് സ്റ്റാ​ൾ, അ​ൽ​മ​റാ​യി, ല​ണ്ട​ൻ ഡെ​യ​റി, റെ​ഡ് ബു​ൾ, നൈ​ഫ് ചി​ക്ക​ൻ, ഖ​സാ​ന തു​ട​ങ്ങി​യ മ​റ്റു ഭ​ക്ഷ​ണ-​പാ​നീ​യ ബ്രാ​ൻ​ഡു​ക​ൾ എ​ന്നി​വ ഇ​തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​പ്പാ​ട്ട​ങ്ങ​ൾ, കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ൾ, ലൈ​റ്റ് മാ​ൻ, ദ ​ടോ​ള​സ്റ്റ് മാ​ൻ ഷോ​ക​ൾ, ത​ൽ​ക്ഷ​ണ മ​ത്സ​ര​ങ്ങ​ൾ, മ​റ്റു വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - LuLu Hypermarket launches 'LuLu Barbeque Nights'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.