കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റ് 24ാം വാർഷിക നിറവിൽ. ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വർഷങ്ങളായി തുടരുന്ന പിന്തുണക്കും വിശ്വാസത്തിനും ഉപഭോക്താക്കൾക്ക് മാനേജ്മെന്റ് ഹൃദയംഗമമായ നന്ദി അറിയിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ ഉൽപന്നങ്ങൾക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലും ഉൽപന്നങ്ങളിലും 50 ശതമാനം ഫ്ലാറ്റ് എസ് ക്ലൂസിവ് കിഴിവുകൾ ലഭ്യമാണ്. നവംബർ നാലുവരെ പ്രത്യേക ഓഫറുകൾ ലഭിക്കും.
ഭക്ഷ്യവസ്തുക്കൾ, ഭക്ഷ്യേതര അവശ്യവസ്തുക്കൾ, പുതിയ പഴങ്ങളും പച്ചക്കറികളും, ഡെലിക്കേറ്റസെൻ ഉൽപന്നങ്ങൾ, മത്സ്യം, മാംസം, ആരോഗ്യ, സൗന്ദര്യ വസ്തുക്കൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ഇനങ്ങൾക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കും. 50 ശതമാനം മുതൽ 70 ശതമാനം വരെ കിഴിവോടെ പാദരക്ഷകൾക്ക് ബിഗ് ബ്രാൻഡ് സെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 70 ശതമാനം വരെ കിഴിവോടെ വസ്ത്രങ്ങൾക്ക് ഫാക്ടറി ക്ലിയറൻസ് വിൽപന, പ്രത്യേക ഫിഷ് ഫിയസ്റ്റ ആൻഡ് മീറ്റ് ഫെസ്റ്റിവൽ, നവംബർ ഒന്നു വരെ ആവേശകരമായ സമ്മാനങ്ങൾ ഉറപ്പാക്കാവുന്ന സ്പിൻ ദി വീൽ ആൻഡ് വിൻ പ്രമോഷൻ എന്നിവയും ആകർഷകമാണ്. ഡെയ്ലി ഡീലുകളിൽ 24 പ്രത്യേക ഉൽപന്നങ്ങൾ അവിശ്വസനീയമായ വിലയിൽ ലഭ്യമാണ്.
ഇലക്ട്രോണിക്സ്, ഐ.ടി ആക്സസറികൾ, വീട്ടുപകരണങ്ങൾ, ലഗേജ്, കളിപ്പാട്ടങ്ങൾ, സ്ത്രീകളുടെ ബാഗുകൾ, കണ്ണടകൾ തുടങ്ങിയവക്ക് 70 ശതമാനം വരെ കിഴിവ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.