ലുലു ഹൈപ്പർമാർക്കറ്റ് 24ാം വാർഷിക ഭാഗമായി കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് 24-ാം വാർഷിക നിറവിൽ. വാർഷികാഘോഷത്തിന്റെ ഭാഗമായി കുവൈത്തിലെ എല്ലാ സ്റ്റോറുകളിലും വൻ ഓഫറുകൾ പ്രഖ്യാപിച്ചു. വിവിധ ഉൽപന്നങ്ങൾക്ക് 50 ശതമാനം കിഴിവും മുൻനിര ബ്രാൻഡുകൾക്കും വിഭാഗങ്ങൾക്കും അവിശ്വസനീയമായ ഓഫറുകളും ഉൾപ്പെടെയാണ് വാർഷിക വിൽപ്പന.ആഘോഷം ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കൾ നൽകിയ തുടർച്ചയായ പിന്തുണക്കും വിശ്വാസത്തിനും മാനേജ്മെന്റ് ഹൃദയംഗമമായ നന്ദി അറിയിച്ചു. തുടർന്നും കൂടുതൽ സമർപ്പണത്തോടെ സേവനം തുടരുമെന്നും വ്യക്തമാക്കി. ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു.
കേക്ക് വിതരണം ചെയ്യുന്നു
ആഘോഷത്തിന്റെ ഭാഗമായി, പലചരക്ക് സാധനങ്ങൾ, ഭക്ഷണം, ഭക്ഷ്യേതര വസ്തുക്കൾ, പഴങ്ങളും പച്ചക്കറികളും, മത്സ്യം, മാംസം, ആരോഗ്യ സൗന്ദര്യവർധക വസ്തുക്കൾ, മൊബൈലുകൾ, ഗാഡ്ജെറ്റുകൾ തുടങ്ങി നിരവധി ഇനങ്ങൾക്ക് 50 ശതമാനംവരെ ഫ്ലാറ്റ് കിഴിവുകൾ ലഭ്യമാണ്. മൊബൈൽ ഫോണുകൾ, ഗാഡ്ജെറ്റുകൾ തുടങ്ങിയവയുടെ അതുല്യമായ ഓഫർ വാർഷികാഘോഷത്തിന്റെ പ്രധാന ആകർഷണമാണ്.
തിരഞ്ഞെടുത്ത ബ്രാൻഡുകളിലും വിഭാഗങ്ങളിലും 50 ശതമാനംവരെ കിഴിവ് ലഭിക്കും. അവിശ്വസനീയമായ വിലയിൽ 24 എക്സ് ക്ലൂസീവ് ഉൽപ്പന്നങ്ങളുടെ ദൈനംദിന ഡീലുകളും ഇതിൽ ഉൾപ്പെടുന്നു. ഭക്ഷണപ്രേമികൾക്ക് പ്രത്യേക ഫിഷ് ഫിയസ്റ്റയും മീറ്റ് ഫെസ്റ്റിവലും ഒരുക്കിയിട്ടുണ്ട്. ബിഗ് ബ്രാൻഡ് പാദരക്ഷ വിൽപനയിൽ 50- 60 ശതമാനം വരെ കിഴിവുകൾ ലഭ്യമാണ്. വസ്ത്രങ്ങൾക്കായി 10 ദീനാർ ചെലവഴിച്ചാൽ 50ശതമാനം കിഴിവ് ലഭിക്കും. ഇലക്ട്രോണിക്സ്, ഐ.ടി ആക്സസറികൾ, വീട്ടുപകരണങ്ങൾ, ഹോം ലിനൻ, കളിപ്പാട്ടങ്ങൾ, ലേഡീസ് ബാഗുകൾ, കണ്ണടകൾ തുടങ്ങി നിരവധി ഇനങ്ങൾക്ക് 70 ശതമാനം വരെ കിഴിവുണ്ട്. കുവൈത്തിലുടനീളമുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ശാഖകളിലും പരിമിതമായ സമയത്തേക്ക് മാത്രമേ ഓഫറുകൾ ലഭ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.