ലുലു ഹൈപ്പർ മാർക്കറ്റ് ഗിർഗിയാൻ ആഘോഷത്തിൽ പങ്കാളികളായ കുട്ടികൾ
കുവൈത്ത് സിറ്റി: റമദാനിലെ കുട്ടികളുടെ ആഘോഷമായ ഗിർഗിയാനിൽ പങ്കാളികളായി ലുലു ഹൈപ്പർ മാർക്കറ്റും. രാജ്യത്തെ മുൻനിര ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലുവിന്റെ കുവൈത്തിലെ ഖുറൈൻ, ഇഗൈല, ജഹ്റ ഔട്ട്ലെറ്റുകളിൽ ഗിർഗിയാൻ ആഘോഷം സംഘടിപ്പിച്ചു.
പരമ്പരാഗത പരിപാടികളും ചടങ്ങുകളുമായി 30ലധികം കുട്ടികൾ ആഘോഷത്തിന്റെ ഭാഗമായി. റമദാൻ മധ്യത്തിൽ കുവൈത്തിലെ കുട്ടികളുടെ പരമ്പരാഗത ആഘോഷമാണ് ഗിർഗിയാൻ. ഈ ദിനങ്ങളിൽ കുട്ടികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച്, പാട്ടുകൾ പാടുകയും മധുരപലഹാരങ്ങളും മിഠായികളും സ്വീകരിക്കാൻ അയൽക്കാരെ സന്ദർശിക്കുകയും ചെയ്യും. ഈ പാരമ്പര്യം നിലനിർത്താനും റമദാൻ മാസത്തിൽ കുട്ടികൾക്ക് രസകരമായ അനുഭവം നൽകലും ലക്ഷ്യമിട്ടാണ് ലുലു ആഘോഷം സംഘടിപ്പിച്ചത്.
ആഘോഷഭാഗമായി നടന്ന കലാപരിപാടി
ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ആഘോഷത്തിൽ കുട്ടികൾക്ക് പരമ്പരാഗത വേഷവിധാനങ്ങൾ നൽകി. ഇവ ധരിച്ച് അവർ പാട്ടുകൾ പാടി നൃത്തങ്ങൾ അവതരിപ്പിച്ചു.
ആഘോഷഭാഗമായി മധുരപലഹാരങ്ങൾ, ചോക്ലറ്റുകൾ, പ്രത്യേകം തയാറാക്കിയ മറ്റു പലഹാരങ്ങൾ എന്നിവ കുട്ടികൾക്ക് കൈമാറി. സംസ്കാരത്തിന്റെ പരമ്പരാഗത മൂല്യങ്ങൾ നിലനിർത്താനും റമദാനിൽ കുട്ടികൾക്ക് രസകരമായ അനുഭവം നൽകാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കുവൈത്ത് ലുലു ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ പറഞ്ഞു.കുവൈത്തിന്റെയും മിഡിലീസ്റ്റിന്റെയും സാംസ്കാരിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് തങ്ങൾ എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും ഗിർഗിയാൻ ആഘോഷം ഇതിന് ഒരു ഉദാഹരണമാണെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.