ലുലു ഹൈപ്പർമാർക്കറ്റ് ഇഫ്താർ സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: റമദാനിൽ ഒരുമയുടെയും സൗഹൃദത്തിന്റെയും ആഘോഷമായി ലുലു ഹൈപ്പർമാർക്കറ്റ് ഇഫ്താർ സംഗമം. ക്രൗൺ പ്ലാസ ഹോട്ടലിൽ ജീവനക്കാർക്കായി സംഘടിപ്പിച്ച പ്രത്യേക ഇഫ്താറിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള ജീവനക്കാർ ഒരുമിച്ചു.
റമദാനിലെ ഒരുമിച്ചു ചേരലും നോമ്പുതുറയും ജീവനക്കാർക്കിടയിൽ ഊഷ്മളവും ഉത്സവപരവുമായ അന്തരീക്ഷം സൃഷ്ടിച്ചു.
പരമ്പരാഗത റമദാൻ വിഭവങ്ങളുടെ വ്യത്യസ്തമായ ശേഖരങ്ങൾ ഇഫ്താർ സംഗമത്തിൽ ഒരുക്കിയിരുന്നു. ഇത്തരം ഒത്തുചേരലുകൾ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനുള്ള വേദിയാണെന്ന് ലുലു കുവൈത്ത് മാനേജ്മെന്റ് വ്യക്തമാക്കി.
ജീവനക്കാരുടെ ക്ഷേമത്തിനും ഇടപെടലിനും മുൻഗണന നൽകുന്നത് തുടരും. ടീം അംഗങ്ങളുടെ കഠിനാധ്വാനത്തെയും സമർപ്പണത്തെയും അഭിനന്ദിക്കുന്നതായും ലുലു കുവൈത്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.