ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ കു​വൈ​ത്തി​ലെ 27ാമ​ത്​ ബ്രാ​ഞ്ച്​ ഖു​റൈ​ൻ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഖു​റൈ​ൻ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​ണ്​ പു​തി​യ ബ്രാ​ഞ്ച്​

കു​വൈ​ത്ത്​ സി​റ്റി: ലു​ലു എ​ക്​​സ്​​ചേ​ഞ്ചി​െൻറ കു​വൈ​ത്തി​ലെ 27ാമ​ത്​ ശാ​ഖ ഖു​റൈ​ൻ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ തു​റ​ന്നു. ദ​ഹാം ബ​ഹൈ​റാ​ൻ ആ​യി​ദ്​ അ​ൽ സ​നാ​ഇ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

കു​വൈ​ത്ത്​ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ ല​ക്ഷ​ക്ക​ണ​ക്കി​ന്​ പ്ര​വാ​സി​ക​ൾ​ക്ക്​ ജീ​വി​തം ന​ൽ​കു​ന്ന​താ​യും കു​വൈ​ത്തി​ൽ കൂ​ടു​ത​ൽ ബ്രാ​ഞ്ചു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ദീ​ബ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും ക​രു​ത്തു​റ്റ റെ​മി​റ്റ​ൻ​സ്​ മാ​ർ​ക്ക​റ്റാ​ണ്​ കു​വൈ​ത്ത്. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യ ച​ട്ട​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി പേ​യ്​​മെൻറ്​ എ​ക്കോ​സി​സ്​​റ്റം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ച​തി​ൽ ന​ന്ദി​യു​ണ്ട്. കു​വൈ​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ശാ​ഖ​ക​ൾ തു​റ​ന്ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഏ​റ്റ​വും മി​ക​ച്ച സേ​വ​നം ന​ൽ​കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദീ​ബ്​ അ​ഹ​മ്മ​ദ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പി​ന്​ 241 ബ്രാ​ഞ്ചു​ക​ളാ​യി.

കു​വൈ​ത്തി​ൽ സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്ന്​ ശാ​ഖ​യും എ​ഗേ​ല, അ​ൽ​റാ​യ്, മി​ർ​ഗ​ബ്, ദ​ജീ​ജ്, മു​ബാ​റ​കി​യ, ഖൈ​ത്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ ശാ​ഖ​ക​ളും ജ​ഹ്​​റ, മം​ഗ​ഫ്, അ​ബ്ബാ​സി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട്​ ശാ​ഖ​ക​ളും ഫ​ർ​വാ​നി​യ, മ​ഹ്​​ബൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ലും ശാ​ഖ​ക​ളാ​ണ്​ ലു​ലു എ​ക്​​സ്​​ചേ​ഞ്ചി​ന്​ ഉ​ള്ള​ത്.

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ ഹാ​രി​സ്, ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ ജ​ന​റ​ൽ മാ​നേ​ജ​ർ ഷൈ​ജു മോ​ഹ​ൻ​ദാ​സ്, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സു​ബ​ഹീ​ർ, ഹെ​ഡ്​ ഓ​ഫ്​ ഓ​പ​റേ​ഷ​ൻ​സ്​ ഷ​ഫാ​സ്​ അ​ഹ​മ്മ​ദ്, ഡി​ജി​റ്റ​ൽ മാ​നേ​ജ​ർ കാ​ർ​വ​ർ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Lulu Exchange opens 27th branch in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.