ഷൈ​ജു വ​ർ​ഗീ​സ് 

ലുലു എക്സ്ചേഞ്ച് അക്കൗണ്ട്സ്‌ മാനേജർ ഷൈജു വർഗീസ് നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്ത് ലുലു എക്സ്ചേഞ്ച് അക്കൗണ്ട്സ് മാനേജർ ഷൈജു വർഗീസ് (40) നാട്ടിൽ നിര്യാതനായി.പത്തനംതിട്ട വെണ്ണികുളം സ്വദേശിയായിരുന്നു. ദുബൈയിൽനിന്ന് കുവൈത്തിൽ സ്ഥലംമാറിയെത്തിയ അദ്ദേഹം കുടുംബത്തെ കൊണ്ടുവരാൻ നാട്ടിൽ പോയതായിരുന്നു.

ശാരീരിക അസ്വാസ്ഥ്യം കാരണം കുമ്പനാട്‌ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഹൃദയാഘാതമാണ്‌ മരണകാരണം. ‌പിതാവ്: പള്ളിയക്കൽ കുര്യൻ വർഗീസ്. മാതാവ്: മേരി വർഗീസ്. ഭാര്യ: മിൻസി തോമസ് മഞ്ഞക്കിയിൽ. ഒരു മകനുണ്ട്‌. ലുലു ഫിനാൻഷ്യൽ ഗ്രൂപ് എം.ഡി അദീബ് അഹമ്മദും ലുലു എക്സ്ചേഞ്ച് കുവൈത്ത് മാനേജ്മെന്റും അനുശോചിച്ചു.

Tags:    
News Summary - Lulu Exchange Accounts‌ Manager Shyju Varghese has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.