കുവൈത്ത് സിറ്റി: റോഡ് സുരക്ഷ, ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കൽ എന്നിവയുടെ ഭാഗമായി രാജ്യത്ത് പരിശോധനകൾ തുടരുന്നു. ജൂലൈ 13 മുതൽ 19 വരെ നടത്തിയ സുരക്ഷാ-ഗതാഗത പരിശോധനയിൽ 23,567 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
29 പേരെ ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. ഒമ്പതു കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. 271 വാഹനങ്ങളും നാല് മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 2,632 ട്രാഫിക് റിപ്പോർട്ടുകൾ ഈ കാലയളവിൽ അധികൃതർ കൈകാര്യം ചെയ്തു. 927 റോഡപകടങ്ങളിൽ ഇടപെട്ടു. അപകടങ്ങളിൽ 164 പേർക്ക് പരിക്കേറ്റു.
ലഹരിമരുന്ന് കൈവശം വെച്ചിരുന്ന ഒരാളെയും അസ്വാഭാവികമായ അവസ്ഥയിലായിരുന്ന മറ്റൊരാളെയും അറസ്റ്റ് ചെയ്തു. റെസിഡൻസി കാലാവധി കഴിഞ്ഞ 35 പേരെയും തിരിച്ചറിയൽ രേഖകളില്ലാത്ത ഒരാളെയും പിടികൂടി. പിടികിട്ടേണ്ടവരായ 36 പേരെ കസ്റ്റഡിയിലെടുത്തു. അന്വേഷണം നേരിടുന്ന 26 വാഹനങ്ങൾ പിടിച്ചെടുത്തു.
ഗതാഗത നിയമങ്ങൾ പാലിക്കാനും ഉദ്യോഗസ്ഥരുമായി സഹകരിക്കാനും അധികൃതർ ഉണർത്തി. എല്ലാ ഗവർണറേറ്റുകളിലും പരിശോധന തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.