പ്രവാസി വെൽഫെയർ കുവൈത്ത് ചർച്ച സമ്മേളനത്തിൽ നിന്ന്
കുവൈത്ത് സിറ്റി: ‘ഫിഫ ലോകകപ്പിന്റെ നേർക്കാഴ്ചകളും ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിയും’ എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ കുവൈത്ത് ചർച്ച സമ്മേളനം സംഘടിപ്പിച്ചു. ഗ്രാസ് റൂട്ട് ലെവലിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി സർക്കാറുകളുടെ നിരന്തര പിന്തുണയോടെ മാത്രമെ ഇന്ത്യയിൽ ഫുട്ബാളിന് വളർച്ചയുണ്ടാകൂ എന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
അബൂഹലീഫ വെൽഫെയർ ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് റഫീഖ് ബാബു പൊൻമുണ്ടം അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ സെക്രട്ടറി അൻവർ ഷാജി വിഷയം അവതരിപ്പിച്ചു. ഫുട്ബാൾ കോച്ചും ഫുട്ബാൾ മാനേജ്മെൻ്റ് എക്സ്പെർട്ടുമായ മുബാറക്ക് യൂസുഫ് , റഫറിയും മാക്ക് കുവൈത്ത് ക്ലബ് പ്രതിനിധിയുമായ മൻസൂർ കുന്നത്തേരി, കേരള ചലഞ്ചേഴ്സ് പ്രതിനിധി സഹീർ , ഫഹാഹീൽ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രതിനിധി പി.കെ.മുനീർ, റഫറി മുഹമ്മദ് റാഫി, അനിയൻ കുഞ്ഞ് പാപ്പച്ചൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
അബ്‌ദുൽ ഗഫൂർ എം.കെ ഫുട്ബാൾ ക്വിസ് അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്പോർട്സ് കൺവീനർ റഷീദ് ഖാൻ സ്വാഗതവും ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് വിങ്ങ് വിഭാഗം കൺവീനർ നഈം ചാലാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.