കെ.​എം.​സി.​സി ബാലുശ്ശേരി മ​ണ്ഡ​ലം വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് സ്റ്റേ​റ്റ് ആക്ടിങ്

പ്ര​സി​ഡ​ന്റ് ഇഖ്‌ബാൽ മാവിലാടം ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ച് ബാലുശ്ശേരി മണ്ഡലം കെ.എം.സി.സി

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി ബാലുശ്ശേരി മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നും വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു. ഫർവാനിയ കെ.എം.സി.സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​രി​പാ​ടി സ്റ്റേ​റ്റ് ആക്ടിങ് പ്ര​സി​ഡ​ന്റ് ഇഖ്‌ബാൽ മാവിലാടം ഉ​ദ്ഘാ​ട​നം ചെ​യ്തു. മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ വള്ളിയോത്ത് അധ്യക്ഷത വഹിച്ചു. സ്റ്റേ​റ്റ് ട്രഷറർ ഹാരിസ് വള്ളിയോത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്റ്റേറ്റ്, ജില്ല നേതാക്കളായ മുസ്തഫ കാരി, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, മുജീബ് മൂടൽ, അ​സീ​സ് തിക്കോടി, സാദിഖ് തൈവളപ്പിൽ, ഗഫൂർ അത്തോളി, റസാഖ് അയ്യൂർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ,സാമൂഹിക രംഗത്തെ മികവിന് നൈറ ഫാത്തിമക്ക് തയ്യിൽ ഷുക്കൂർ ഹാജി സ്മാരക അ​വാ​ർ​ഡും, എ​സ്. എ​സ്.​എ​ൽ.​സി, പ്ല​സ് ടു,​ ഡിഗ്രി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​ വിദ്യാർത്ഥികൾക്ക് സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ പുരസ്‌കാരവും ചടങ്ങിൽ വിതരണം ചെയ്തു.

മണ്ഡലം നേതാക്കളായ റഷീദ് ഉള്ള്യേരി, സലിം ബാലുശ്ശേരി, നൗഷാദ് കിനാലൂർ, റഈസ് നടുവണ്ണൂർ, മുനീർ പാലോളി, അഷ്‌റഫ് നെരോത്ത്, ഹാഷിം കൂരാച്ചുണ്ട് എന്നിവർ നേതൃത്വം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി ആബിദ് ഒള്ളൂർ സ്വാഗതവും ട്രഷറർ ഹർഷദ് കായണ്ണ നന്ദിയും പറഞ്ഞു.

Tags:    
News Summary - Balussery Mandal KMCC honors successful students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.