കുവൈത്ത് ജനസംഖ്യ 5.31 ദശലക്ഷം; ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ തുടരുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026 ജൂൺ അവസാനത്തോടെ കുവൈത്തിലെ ജനസംഖ്യ 5.31 ദശലക്ഷമായി. ഇതിൽ 1.56 ദശലക്ഷം (30 ശതമാനം) കുവൈത്ത് പൗരന്മാരും 3.74 ദശലക്ഷം (70 ശതമാനം) പ്രവാസികളുമാണ്.

ഏകദേശം 10.6 ലക്ഷം വരുന്ന ഇന്ത്യക്കാർ കുവൈത്തിലുണ്ട്. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും. പ്രവാസികളിൽ രണ്ടാം സ്ഥാനത്ത് ഈജിപ്തുകാരാണ്, 670,000 പേർ. ബംഗ്ലാദേശി (333,100), ഫിലിപ്പിനോ (226,500), സിറിയ (201,500), ശ്രീലങ്കക്ക (197,400), നേപ്പാൾ (186,600), സൗദി (155,500), പാകിസ്താൻ (105,700) എന്നിങ്ങനെയാണ് മറ്റു പ്രവാസികളുടെ കണക്ക്.

കുവൈത്തിലെ ആകെ ജനസംഖ്യയുടെ 61 ശതമാനം വരുന്ന 32.64 ലക്ഷം പേർ തൊഴിൽശക്തിയുടെ ഭാഗമാണെന്നും, അതിൽ 28 ലക്ഷം പേർ (തൊഴിൽശക്തിയുടെ 75 ശതമാനം) പ്രവാസികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിൽശക്തിയിൽ ഏറ്റവും കൂടുതലും ഇന്ത്യക്കാരാണ് (28.8 ശതമാനം). തൊട്ടുപിറകെ ഈജിപ്തും (14.6 ശതമാനം) കുവൈത്തികളും (14.2 ശതമാനം) വരുന്നു.

സ്വകാര്യ മേഖലയിലെ ജീവനക്കാരിൽ 30.7 ശതമാനവും ഇന്ത്യക്കാരാണ്. എന്നാൽ സർക്കാർ മേഖലയിലെ തൊഴിൽശക്തിയുടെ 74.7 ശതമാനവും കുവൈത്തികളാണ്.

കുവൈത്തിൽ ഏകദേശം 8,83,300 ഗാർഹിക തൊഴിലാളികളുണ്ട്. ഇത് രാജ്യത്തെ ആകെ തൊഴിൽശക്തിയുടെ 27 ശതമാനം വരുന്നു. ഇതിൽ 57.7 ശതമാനവും സ്ത്രീകളാണ്. ഈ മേഖലയിലും ഇന്ത്യക്കാരാണ് ഏറ്റവും വലിയ വിഭാഗം. ആകെ ഗാർഹിക തൊഴിലാളികളിൽ 39 ശതമാനവും ഇന്ത്യക്കാരാണ്. കുവൈത്തിലെ ജനസംഖ്യയിൽ ഏകദേശം 3.21 ദശലക്ഷം പുരുഷന്മാരും (60 ശതമാനം) 2.1 ദശലക്ഷം സ്ത്രീകളും (40 ശതമാനം) ഉൾപ്പെടുന്നു. രാജ്യത്തെ ഭൂരിഭാഗം പ്രവാസികളും 15 നും 64-നും ഇടയിൽ പ്രായമുള്ളവരാണ്.

Tags:    
News Summary - Kuwait population reaches 5.31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.