കെ.കെ.​ഐ.സി ഹദീസ് സെമിനാർ കുവൈത്ത് ഔഖാഫ് പ്രതിനിധി ശൈഖ് സത്താം ഖാലിദ് അൽ മുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പ്രവാചക ജീവിതം സമ്പൂർണ മാർഗദർശനം -അബൂബക്കർ സലഫി

കുവൈത്ത് സിറ്റി: മുഹമ്മദ് നബിയുടെ ജീവിതം കൃത്യമായി മനസ്സിലാക്കുകയും അതനുസരിച്ച് ജീവിതം ക്രമീകരിക്കുകയും ചെയ്യുക എന്നത് അനിവാര്യമായ ബാധ്യതയാണെന്ന് ഹദീസ് പണ്ഡിതനും ജാമിഅ അൽ ഹിന്ദ് പ്രൊഫസറും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ അബൂബക്കർ സലഫി.

കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ (കെ.കെ.​ഐ.സി) സംഘടിപ്പിച്ച ഹദീസ് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റിഗ്ഗൈ ഔഖാഫ് ഓഡിറ്റോറിയത്തിൽ സെമിനാർ കുവൈത്ത് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിലെ വിദേശകാര്യ വിഭാഗം ഡയറക്ടർ ശൈഖ് സത്താം ഖാലിദ് അൽ മുസൈൻ ഉദ്ഘാടനം ചെയ്തു.

ശരിയായ വിജ്ഞാനം വിശ്വാസത്തെ ദൃഢപ്പെടുത്തുകയും സംശയങ്ങളിൽ നിന്നും വ്യതിചലനങ്ങളിൽ നിന്നും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ.ഐ.സി.ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കാപ്പാട് അധ്യക്ഷത വഹിച്ചു.

പി.എൻ.അബ്ദുറഹ്മാൻ, അബ്ദുൽ ലത്തീഫ്, അബ്ദുസ്സലാം സ്വലാഹി, ഷഫീഖ് അബ്ദുറഹീം എന്നിവർ പ്രഭാഷണം നടത്തി. ദഅ്‌വാ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മതവിജ്ഞാന മത്സരത്തിലെ വിജയികൾക്ക് ശൈഖ് സത്താം ഖാലിദ് അൽ മുസൈൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും ക്യു.എച്ച്.എൽ.എസ്. അസിസ്റ്റന്റ് സെക്രട്ടറി അഷ്റഫ് ഏകരൂൽ നന്ദിയും പറഞ്ഞു. സമീർ അലി ഏകരൂൽ, ശബീർ സലഫി, അനിലാൽ ആസാദ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - life of the Prophet is a complete guide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.