ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലു​ലു ബ്രി​ട്ടീ​ഷ് ഫു​ഡ് വീ​ക്ക്’ ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​ർ ബെ​ലി​ൻ​ഡ ലൂ​യി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു ബ്രിട്ടീഷ് ഫുഡ് വീക്ക്’

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ബ്രി​ട്ടീ​ഷ് ഭ​ക്ഷ്യോ​ത്സ​വ​ത്തി​ന് തു​ട​ക്കം. കു​വൈ​ത്തി​ലെ എ​ല്ലാ ലു​ലു ഔ​ട്ട്‌​ല​റ്റു​ക​ളി​ലും ഈ ​മാ​സം 17 വ​രെ നീ​ളു​ന്ന ‘ലു​ലു ബ്രി​ട്ടീ​ഷ് ഫു​ഡ് വീ​ക്കി​ൽ’ വി​വി​ധ ബ്രി​ട്ടീ​ഷ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ഫ​റു​ക​ളും തി​ര​ഞ്ഞെ​ടു​ത്ത ഇ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്ര​മോ​ഷ​നു​ക​ളും ഭ​ക്ഷ്യോ​ത്സ​വ​ത്തി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്.

‘ലു​ലു ബ്രി​ട്ടീ​ഷ് ഫു​ഡ് വീ​ക്ക്’ അ​ൽ ഖു​റൈ​ൻ ശാ​ഖ​യി​ൽ കു​വൈ​ത്തി​ലെ ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​ർ ബെ​ലി​ൻ​ഡ ലൂ​യി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു കു​വൈ​ത്ത് ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളും ഷോ​പ്പ​ർ​മാ​രും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും പ​​ങ്കെ​ടു​ത്തു. ബ്രി​ട്ട​നി​ൽ​നി​ന്നു​ള്ള മി​ക​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ ഏ​ഴ് ദി​വ​സ​ത്തെ ഭ​ക്ഷ്യ​മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്.

 

ലു​ലു ബ്രി​ട്ടീ​ഷ് ഫു​ഡ് വീ​ക്കി​ന്റെ ഭാ​ഗ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച വി​ന്റേ​ജ് കാ​റു​ക​ൾ

സൗ​ജ​ന്യ ഭ​ക്ഷ​ണ സാ​മ്പി​ളു​ക​ൾ രു​ചി​ച്ച് പ​ര​മ്പ​രാ​ഗ​ത ബ്രി​ട്ടീ​ഷ് തെ​രു​വി​ന്റെ മാ​തൃ​ക​യി​ൽ തീ​ർ​ത്ത സ്റ്റാ​ളു​ക​ളി​ലൂ​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​ട​ക്കാം. പ​താ​ക​ക​ൾ, തോ​ര​ണ​ങ്ങ​ൾ എ​ന്നി​വ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ബ്രി​ട്ടീ​ഷ് ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും ക​ട്ടൗ​ട്ടു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ത്സ്യം, ചി​പ്‌​സ്, ചീ​സ്, ഗ്രേ​വി തു​ട​ങ്ങി​യ സ്റ്റാ​ളു​ക​ളും ഷോ​പ്പ​ർ​മാ​രെ ആ​ക​ർ​ഷി​ക്കും. യു.​കെ​യി​ൽ നി​ന്നു​ള്ള ക്ലാ​സി​ക് വി​ന്റേ​ജ് കാ​റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​വൈ​ത്തി​ലെ ഷോ​പ്പ​ർ​മാ​ർ​ക്ക് എ​ത്തി​ക്കു​ക, മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ശാ​ല​മാ​യ തി​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ചെ​യ്യു​ക എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഭ​ക്ഷ്യോ​ത്സ​വം ഒ​രു​ക്കി​യ​തെ​ന്ന് ലു​ലു മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

 

Tags:    
News Summary - 'Lulu British Food Week' at Lulu Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.