ലുലു ഹൈപർമാർക്കറ്റിൽ ‘ലുലു ബ്യൂട്ടി ഡിലൈറ്റ്സ്’ പ്രമോഷൻ മാനേജ്മെന്റ് പ്രതിനിധികൾ,
ബ്യൂട്ടി വ്ലോഗർമാർ, ഫാഷൻ ഇൻഫ്ലുവൻസേഴ്സ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രമുഖ ഹൈപർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപർമാർക്കറ്റിൽ ‘ലുലു ബ്യൂട്ടി ഡിലൈറ്റ്സ്’ പ്രമോഷൻ ആരംഭിച്ചു. ജൂൺ 13 വരെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും നടക്കുന്ന പ്രമോഷനിൽ സൗന്ദര്യവർധക വസ്തുക്കൾ, പെർഫ്യൂമുകൾ, വെൽനസ് ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരവും ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ‘ലുലു ബ്യൂട്ടി ഡിലൈറ്റ്സ്’ ഉദ്ഘാടനം അൽറായ് ഔട്ട്ലെറ്റിൽ ലുലു കുവൈത്ത് മാനേജ്മെന്റ് പ്രതിനിധികൾ, ജനപ്രിയ ബ്യൂട്ടി വ്ലോഗർമാർ, ഫാഷൻ ഇൻഫ്ലുവൻസേഴ്സ് എന്നിവർ ചേർന്ന് നിർവഹിച്ചു.
‘ലുലു ബ്യൂട്ടി ഡിലൈറ്റ്സ്’ പ്രമോഷനിലെ ലൈവ് ഡെമോൺസ്ട്രേഷൻ
പരിപാടിയുടെ മുഖ്യ പ്രായോജകരായ നിവിയ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ട്. സഹ പ്രായോജകരായ പി.എൻ.ജി, യൂനിലിവർ, എൽ ഓറിയൽ, യാർഡ്ലി, കോൾഗേറ്റ് എന്നിവയും തങ്ങളുടെ ഉൽപന്നങ്ങളുമായി പങ്കുചേരുന്നു. പ്രശസ്തമായ സൗന്ദര്യവർധക ബ്രാൻഡുകളുടെ ലൈവ് ഡെമോൺസ്ട്രേഷൻ ഉദ്ഘാടന പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി. തത്സമയ ഡെമോകൾക്കൊപ്പം വിവിധ സ്പോൺസർമാരും കോ സ്പോൺസർമാരും പ്രദർശന സ്റ്റാളുകൾ സ്ഥാപിച്ചിട്ടുണ്ട്. സൗന്ദര്യവർധക ഉൽപന്നങ്ങളുടെ ഗുണനിലവാരവും ഫലപ്രാപ്തിയും പരിശോധിക്കാനും തെരഞ്ഞെടുക്കാനും ഇത് അവസരം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.