കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കന്‍ അംബാസഡര്‍ ലോറന്‍സ് സില്വര്മാനെ ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അള് ജർറാഹ് ബുധനാഴ്ച രാവിലെ സ്വീകരിച്ചു. കുവൈത്തിെൻറ സുരക്ഷകാര്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. സുരക്ഷരംഗത്ത് അമേരിക്കയില്‍നിന്ന് ലഭിക്കുന്ന സഹായ സഹകരണങ്ങള്‍ പ്രോത്സാഹനജനകമാണെന്ന് ഖാലിദ് അല്‍ ജർറാഹ് പറഞ്ഞു. മേഖലയിൽ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ കുവൈത്തിെൻറ പങ്ക് ശ്രദ്ധേയമാണെന്ന് ലോറൻസ് സിൽവർമാൻ വ്യക്തമാക്കി. നിലനിര്‍ത്തിപ്പോരുന്ന സൗഹൃദ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തു. അമേരിക്കയും ഇറാനുമായുള്ള തർക്കം പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച പശ്ചാത്തലത്തിൽ കുവൈത്ത് ആഭ്യന്തരമന്ത്രി അമേരിക്കൻ അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ചക്ക് പ്രാധാന്യമേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.