കുവൈത്ത് സിറ്റി: രാജ്യത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിൽ അഞ്ചു വർഷം കൊണ്ട് 75 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്തും. സിവിൽ സർവിസ് കമീഷനുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന പ്രധാന വിഷയങ്ങൾ മുഴുവൻ കുവൈത്തി അധ്യാപകർ കൈകാര്യം ചെയ്യുന്ന സാഹചര്യമുണ്ടാക്കും. ഭരണ–വകുപ്പ് തലങ്ങളിലും കുവൈത്തിവത്കരണം ശക്തിപ്പെടുത്താനാണ് തീരുമാനം. സ്വദേശികൾ ജോലി ചെയ്യാൻ മടിക്കുന്ന ക്ലീനിങ്, അറ്റൻഡർ പോലുള്ള തസ്തികകളിൽ വെറും 25 ശതമാനം വിദേശികളെ മാത്രമാണ് തുടരാൻ അനുവദിക്കുക. കാലക്രമേണ ഇതിലും മാറ്റം വരുത്തും. ഘട്ടംഘട്ടമായി വിദ്യാഭ്യാസ മേഖല നൂറു ശതമാനം സ്വദേശിവത്കരിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഇതോടെ വിദേശികൾക്ക് പൂർണമായി ഇൗ മേഖലയിലെ ജോലി നഷ്ടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.