കുവൈത്ത് സിറ്റി: ലൈഫ് എഗെയ്ൻ ഫൗണ്ടേഷൻ കുവൈത്ത് ചാപ്റ്റർ രണ്ടാം വാർഷികാഘോഷവും ലോക ആരോഗ്യ ദിനാചരണവും സംഘടിപ്പിച്ചു.
ലൈഫ് എഗെയ്ൻ പ്രസ്ഥാനത്തിെൻറ സ്ഥാപകയായ നടി ഗൗതമി തടിമാല, ബോളിവുഡ് താരവും മുൻ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ശത്രുഘ്നൻ സിൻഹ എം.പി, ബോളിവുഡ് താരം പൂനം ധില്ലൻ, ഇന്ത്യൻ അംബാസഡർ ജീവ സാഗർ എന്നിവർ മുഖ്യാതിഥികളായി.
മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇൻറർനാഷനൽ സ്കൂളിൽ നടന്ന പരിപാടിയിൽ കുവൈത്ത് ചാപ്റ്റർ രക്ഷാധികാരികളായ ഡോ. ഹിന്ദ് ഹമദ് അഹമ്മദ് അൽ ബഹാർ, മാലിക് ഇസ്സ അഹമ്മദ് അൽ അജീൽ, പ്രസിഡൻറ് വെങ്കിട് കോഡൂരി, ഉപദേഷ്ടാവായ കെ.പി. സുരേഷ്, വൈസ് പ്രസിഡൻറ് അനന്തി നടരാജൻ, ജനറൽ സെക്രട്ടറി നീതു സിങ് എന്നിവർ പങ്കെടുത്തു.
സോവനീര്‍ വിശിഷ്ടാതിഥികളോടൊപ്പം കോർ കമ്മിറ്റി അംഗങ്ങളായ ഷൈനി ഫ്രാങ്ക്, വിജയ നായർ, ചിന്നു കോര, നാഗേശ്വര റാവു, പ്രഗ്യ എന്നിവർ ചേർന്നു പ്രകാശനം നിർവഹിച്ചു. നാട്യവേദ സ്കൂൾ ഓഫ് ഡാൻസ്, ആചാര്യ ഡാൻസ് ഗ്രൂപ്, ഡാൻസിങ് ഡിവാസ് എന്നിവർ ഒരുക്കിയ നൃത്തരൂപങ്ങളും പ്രശസ്ത ഗായകരായ എൻ.സി. കാരുണ്യ, സൗജന്യ മദ്ഭൂഷി എന്നിവർ നയിച്ച ഗാനമേളയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.