കുവൈത്ത് സിറ്റി: ‘ലിബറലിസം സാമൂഹിക വിപത്ത്’ തലക്കെട്ടിൽ ഇസ്ലാമിക് വിമന്‍സ് അസോസിയേഷന് (ഐവ) സംഘടിപ്പിക്കുന്ന വനിതസമ്മേളനം വെള്ളിയാഴ്ച. വൈകീട്ട് 6.30ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലാണ് സമ്മേളനം.
സമ്മേളനത്തില്‍ മുഖ്യ അതിഥികളായി മോട്ടിവേഷനല്‍ സ്പീക്കറും സാമൂഹിക പ്രവര്‍ത്തകയുമായ ഫാത്തിമ ശബരിമാല, എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ, അധ്യാപികയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും മഹിള കോണ്‍ഗ്രസ് സെക്രട്ടറിയുമായ ഡോ. സോയ ജോസഫ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് വിമന്‍സ് വിങ് സംസ്ഥാന കൗണ്‍സില്‍ അംഗം സി.വി. ജമീല ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും.
ഐവ പ്രസിഡന്റ് മെഹ്ബൂബ അനീസ്, ജനറല്‍ സെക്രട്ടറി ആശ ദൗലത്ത്, ട്രഷറര്‍ സബീന റസാഖ് തുടങ്ങിയവരും സംസാരിക്കും. പരിപാടിയിലേക്ക് കുവൈത്തിലെ മുഴുവൻ ജനങ്ങളെയും സ്വാഗതംചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.