കുവൈത്ത് സിറ്റി: കനത്ത ചൂടിൽ വൈദ്യുതി ഉപകരണങ്ങളുടെയും താപ സ്രോതസ്സുകളുടെയും ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് ഉണർത്തി ഫയർഫോഴ്സ്.
വീടുകളിൽ സംഭവിക്കുന്ന പല അപകടങ്ങളിലും കൂടുതൽ ഇരയാകുന്നത് കുട്ടികളാണെന്നും മുതിർന്നവരുടെ നിരന്തരമായ ശ്രദ്ധ ഇതിൽ ഉണ്ടാകണമെന്നും ഫയർഫോഴ്സ് ഉണർത്തി.
തീപിടിത്ത കേസുകളിൽ മാത്രമല്ല, മറ്റു അപകടങ്ങളിലും കുട്ടികൾ അകപ്പെടുന്നത് പതിവാണ്. പ്രതിരോധം വീട്ടിൽനിന്ന് ആരംഭിക്കുന്ന ഒരു പൊതു ഉത്തരവാദിത്തമാണ്. കുട്ടികളെ സംരക്ഷിക്കുന്നതിനായി മാർഗ്ഗനിർദേശങ്ങൾ പാലിക്കാനും സഹകരിക്കാനും ഫയർഫോഴ്സ് രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.