കുവൈത്ത് സിറ്റി: സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് സ്പോർട്സ് ഫെഡറേഷന് ഭാരവാഹിയെയും ഡയറക്ടർ ബോർഡ് അംഗത്തെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കുവൈത്ത് അഴിമതിവിരുദ്ധ അതോറിറ്റി അറിയിച്ചു. ഗുരുതരമായ ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സാമ്പത്തിക വെളിപ്പെടുത്തൽ നൽകുമ്പോൾ കൃത്യതയും സുതാര്യതയും പാലിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു. ഇത്തരത്തിലുള്ള വിവരങ്ങൾ നൽകുന്നത് നിയമപരമായ കടമ മാത്രമല്ല, ധാർമിക ഉത്തരവാദിത്വവുമാണെന്ന് നസഹ വ്യക്തമാക്കി. രാജ്യത്തെ അഴിമതിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇത്തരം നടപടികൾ കൂടുതൽ ശക്തി നൽകുന്നുവെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.