കുവൈത്ത് സിറ്റി: മാലിന്യശേഖരത്തിൽ എടുക്കാവുന്ന വസ്തുക്കൾക്കായി ശുചീകരണ തൊഴി ലാളികൾ തിരച്ചിൽ നടത്തരുതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. തൊഴിലാളികൾ തി രച്ചിൽ നടത്തുകയോ മാലിന്യം തരംതിരിക്കുകയോ ചെയ്താൽ കമ്പനിക്ക് 100 ദീനാർ പിഴ ചുമത്തും. മാലിന്യം തരംതിരിക്കാനുള്ള ചുമതല ശുചീകരണ തൊഴിലാളികളെ ഏൽപിച്ചിട്ടില്ല. വിവിധ കേന്ദ്രങ്ങളിൽനിന്ന് മാലിന്യം ശേഖരിക്കാൻ ചുമതലപ്പെട്ടവർ അതുമാത്രം ചെയ്താൽ മതിയെന്ന് കാപിറ്റൽ, ജഹ്റ മുനിസിപ്പൽ ഉപമേധാവി എൻജിനീയർ ഫൈസൽ ജുമാ പറഞ്ഞു.
മുനിസിപ്പൽ കൗൺസിലർ എൻജി. അബ്ദുൽ സലാം അൽ റൻദിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മാലിന്യത്തിൽ തിരച്ചിൽ നടത്തിയ 13 തൊഴിലാളികളെ നേരത്തേ കുവൈത്ത് മുനിസിപ്പാലിറ്റ് കീഴിലുള്ള കാപിറ്റൽ എമർജൻസി ടീം നടത്തിയ പരിശോധന കാമ്പയിനിൽ പിടികൂടിയിരുന്നു. ഉപേക്ഷിക്കുന്ന സാധനങ്ങളിൽ വലിയ കേടുപാടുകളില്ലാത്ത സാധനങ്ങളും ഉണ്ടാവാറുണ്ട്. വലിയ കേടുപാടുകളില്ലാത്ത സാധനങ്ങൾ എടുത്തുകൊണ്ടുപോവാൻ ശ്രമിക്കുകയായിരുന്നു ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.