അഞ്ചു ദശലക്ഷം കടന്ന് കുവൈത്തിലെ ജനസംഖ്യ

കുവൈത്ത് സിറ്റി: അഞ്ചു ദശലക്ഷം കടന്ന് കുവൈത്തിലെ ജനസംഖ്യ. 2025 മധ്യത്തോടെ രാജ്യത്തെ ജനങ്ങളുടെ എണ്ണം 5.098 ദശലക്ഷത്തിലെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. മൊത്തം ജനസംഖ്യയിൽ 30 ശതമാനമാണ് കുവൈത്ത് പൗരന്മാർ. ആകെ 1.55 ദശലക്ഷമാണ് പൗരൻമാര​ുടെ എണ്ണം. ബാക്കി 70 ശതമാനവും 3.547 ദശലക്ഷം പ്രവാസികളാണ്.

പ്രവാസികളിൽ 29 ശതമാനവും ഇന്ത്യക്കാരാണ്. 1.036 ദശലക്ഷം ഇന്ത്യക്കാർ കുവൈത്തിലുണ്ട്. ഇന്ത്യക്കാരിൽ മലയാളികളാണ് മുന്നിൽ. 661,000 പേരുടെ എണ്ണവുമായി ജനസംഖ്യയിൽ 19 ശതമാനമുള്ള ഈജിപ്തുകാരാണ് പ്രവാസികളിൽ രണ്ടാം സഥാനത്ത്.

ജനസംഖ്യയുടെ 17 ശതമാനം 15 വയസ്സിന് താഴെയുള്ളവരാണ്. 80 ശതമാനവും പേർ 15 നും 64 നും ഇടയിൽ പ്രായമുള്ളവരാണ്. 65 വയസ്സിനു മുകളിലുള്ളവർ മൂന്നു ശതമാനമാണ്. ഏറ്റവും വലിയ പ്രായപരിധി 35 നും 39 നും ഇടയിൽ പ്രായമുള്ളവരാണ്. ഇത് ജനസംഖ്യയുടെ 13 ശതമാനമാണ്. മൊത്തം ജനസംഖ്യയുടെ 61 ശതമാനവും പുരുഷന്മാരാണ്. 3.09 ദശലക്ഷം പുരുഷന്മാരും രണ്ടു ദശലക്ഷം സ്ത്രീകളും എന്നതാണ് കണക്ക്.

Tags:    
News Summary - Kuwait's population exceeds five million

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.