dv4കുവൈത്ത് സിറ്റി: സുരക്ഷ നിലനിർത്താൻ ബഹ്‌റൈൻ സ്വീകരിക്കുന്ന നടപടികൾക്ക് കുവൈത്തിന്റെ പൂർണ പിന്തുണ. ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള സംഘത്തെ കണ്ടെത്തി നടപടി സ്വീകരിച്ച ബഹ്‌റൈൻ സുരക്ഷാ ഏജൻസികളുടെ കാര്യക്ഷമതയെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. രാജ്യസുരക്ഷ നിലനിർത്താൻ ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പൂർണ്ണ പിന്തുണയും ആവർത്തിച്ചു.
ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയിലെ 41 അംഗങ്ങളെയാണ് കഴിഞ്ഞ ദിവസം ബഹ്‌റൈൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഇറാനിലെ 'വിലായത്ത് അൽ ഫഖീഹ്' പ്രത്യയശാസ്ത്രം പിന്തുടരുന്നതും റെവല്യൂഷണറി ഗാർഡിന്റെ (ഐ.ആർ.ജി.സി) നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതുമായ രഹസ്യ സംഘടന അംഗങ്ങളെയാണ് പിടികൂടിയത്. വിപുലമായ അന്വേഷണങ്ങൾക്കും കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾക്കും ശേഷമാണ് ഈ നിർണ്ണായക നീക്കം നടന്നതെന്ന് ബഹ്‌റൈൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.