Posted On
date_range Updated On
date_range കുവൈത്തികളുടെ ഇഷ്ടസ്ഥലമായി സ്പെയിൻ
കുവൈത്ത് സിറ്റി: കുവൈത്തികളുടെ ഇഷ്ട സ്ഥലമായി മാറി സ്പെയിൻ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒരു ലക്ഷം കുവൈത്തികള്‍ സ്പെയിൻ സന്ദര്‍ശിച്ചതായി കുവൈത്ത് സ്പെയിൻ അംബാസഡർ മിഗുവൽ മോറോ അഗ്വിലാർ പറഞ്ഞു. രാജകുമാരി ബിയാട്രിസ് ഡി ഓർലിയൻസ്, മാർബെല്ല മേയർ ഏഞ്ചൽസ് മുനോസ് എന്നിവരുടെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധുത്വം കൂടുതൽ ദൃഢമാക്കിയെന്ന് മിഗുവൽ പറഞ്ഞു.
സ്പാനിഷ് നഗരങ്ങളായ മാഡ്രിഡ്, ബാഴ്സലോണ, മലാഗ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വിസുകള്‍ കുവൈത്ത് സഞ്ചാരികളുടെ വരവ് വര്‍ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.