കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (െഎ.ഒ.സി) കുവൈത്ത് കായിക മേഖലക്ക് ഏർപ്പെടുത്തിയ വിലക്ക് ഉടൻ നീക്കിയേക്കും. കുവൈത്തിനുള്ള വിലക്ക് പൂർണമായും നീക്കുന്ന െഎ.ഒ.സിയുടെ പ്രഖ്യാപനം ഉടനുണ്ടാകും. ഇതോടെ, അന്താരാഷ്ട്ര കായികമേളകളിൽ കുവൈത്തി താരങ്ങൾക്ക് സ്വന്തം രാജ്യത്തെ പ്രതിനിധാനം ചെയ്ത് പെങ്കടുക്കാനും അവസരം ഒരുങ്ങും. െഎ.ഒ.സിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ഉറപ്പുലഭിച്ചതെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഡയറക്ടർ ജനറൽ ഡോ. ഹുമൂദ് അൽ ഫത്തെയ്ഹ് പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ലൂസന്നയിലുള്ള െഎ.ഒ.സി ആസ്ഥാനത്താണ് ചർച്ച നടന്നത്.
കുവൈത്തി കായിക മേഖലയുടെ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ച പൂർണമായും ഗുണകരമായിരുന്നുവെന്ന് ഡോ. ഹുമൂദ് വ്യക്തമാക്കി. തർക്കവിഷയങ്ങളിൽ ബഹുഭൂരിഭാഗത്തിലും െഎ.ഒ.സിയും കുവൈത്തും സമവായത്തിലെത്തി. കുവൈത്തിലെ സ്പോർട്സ് ഫെഡറേഷനുകളിൽ തെരഞ്ഞെടുപ്പ് ഉടൻ നടക്കുകയും അതുവരെ പ്രവർത്തനത്തിനുള്ള സമിതികൾ രൂപവത്കരിക്കുകയും ചെയ്യും. കുവൈത്തി കായികമേഖലക്ക് മേലുള്ള നിരോധനം അവസാനിപ്പിക്കാൻ െഎ.ഒ.സി പ്രസിഡൻറ് തോമസ് റോച്ച് അത്യധികം താൽപര്യം പ്രകടിപ്പിച്ചതായും ഡോ. ഹുമൂദ് പറഞ്ഞു.
വിലക്ക് നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൈക്കൊണ്ട കുവൈത്തിനെ െഎ.ഒ.സി പ്രസിഡൻറ് അഭിനന്ദിക്കുകയും ചെയ്തു.സർക്കാറിെൻറ ഇടപെടലുണ്ടെന്ന് ആേരാപിച്ച് 2015 ഒക്ടോബർ 27നാണ് െഎ.ഒ.സി കുവൈത്ത് നാഷനൽ ഒളിമ്പിക് കമ്മിറ്റിക്ക് വിലക്ക് ഏർപ്പെടുത്തിയത്. െഎ.ഒ.സി മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് റിയോ ഒളിമ്പിക്സിൽ കുവൈത്തി അത്ലറ്റുകൾ െഎ.ഒ.സി പതാകക്ക് കീഴിൽ അണിനിരക്കാൻ നിർബന്ധിതരായിരുന്നു. കുവൈത്തി ഷൂട്ടർ ഫൈദ് അൽ ദൈഹാനി സ്വർണം നേടുകയും ചെയ്തിരുന്നു. എന്നാൽ, 2018 ആഗസ്റ്റിൽ നടന്ന ജകാർത്ത ഏഷ്യൻ ഗെയിംസിന് രണ്ടുദിവസം മുമ്പ് െഎ.ഒ.സി കുവൈത്തിനുള്ള വിലക്ക് താൽക്കാലിമായി പിൻവലിച്ചു. ഇതോടെ, സ്വന്തം ദേശീയപതാകക്ക് കീഴിൽ മത്സരിച്ച കുവൈത്തി താരങ്ങൾ മൂന്നു സ്വർണം അടക്കം ആറു മെഡലുകൾ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.