കുവൈത്ത് സിറ്റി: യമനിൽ ബലിപെരുന്നാൾ മാംസം വിതരണം ചെയ്തു കുവൈത്ത് സക്കാത്ത് ഹൗസ്. ‘കുവൈത്ത് ബൈ യുവർ സൈഡ്’ കാമ്പയിന്റെ ഭാഗമായി യമിനിലെ ഒമ്പതു പ്രവിശ്യകളിലായി 40,800 പേർക്ക് സഹായം എത്തിച്ചു. തൈസ്, ഏദൻ, ലാഹിജ്, അബ്യാൻ, ഷബ്വ, ഹൊദൈദ, ഹജ്ജ, മാരിബ്, ഇബ്ബ് എന്നീ പ്രവിശ്യകളിലാണ് വിതരണം നടത്തിയതെന്ന് നിർവഹണ സംഘടനയായ അൽ വുസൂൽ ഹ്യൂമാനിറ്റേറിയൻ അസോസിയേഷൻ അറിയിച്ചു.
പെരുന്നാൾ ദിനത്തിൽ ദരിദ്ര കുടുംബങ്ങളെ പിന്തുണക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അൽ വുസൂൽ ഹ്യൂമാനിറ്റേറിയൻ അസോസിയേഷൻ സെക്രട്ടറി ജനറൽ അബ്ദുൽവാസെ അൽ വാസെ പറഞ്ഞു. പിന്തുണയിൽ കുവൈത്ത് നേതൃത്വത്തെയും ജനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. വർധിച്ചുവരുന്ന മാംസ വിലയും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കുമിടയിൽ കുടുംബങ്ങൾക്ക് ഈ സഹായം സന്തോഷം നൽകുന്നുവെന്നും, അത് അവർക്ക് അന്തസ്സോടെ അവധിക്കാലം ആഘോഷിക്കാൻ പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.