പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് പരിക്കേറ്റയാളെ
സന്ദർശിക്കുന്നു
Posted On
date_range Updated On
date_range ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരെ കുവൈത്ത് പ്രധാനമന്ത്രി സന്ദർശിച്ചു
കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ് അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് സന്ദർശിച്ചു.
പരിക്കേറ്റവർക്ക് രോഗമുക്തി വരെ ആവശ്യമായ പിന്തുണ നൽകാനുള്ള സർക്കാറിന്റെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി. അവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച പ്രധാനമന്ത്രി ആവശ്യമായ എല്ലാ വൈദ്യസഹായവും സാങ്കേതിക സൗകര്യങ്ങളും ലഭ്യമാക്കാൻ നിർദ്ദേശം നൽകി. ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാധിയും പ്രധാനമന്ത്രികൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.