കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വത്തിനായുള്ള സർക്കാറിന്റെ പരാതി കമ്മിറ്റിയിൽ ബുധനാഴ്ച വരെ എത്തിയത് 5,148 അപ്പീലുകൾ. കമ്മിറ്റി മേധാവി കൗൺസിലർ അലി അൽ ദുബൈബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് പൗരത്വം പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്ത ഏതൊരാൾക്കും അപ്പീൽ നൽകാനുള്ള സൗകര്യം ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 മാർച്ച് 11ന് സർക്കാർ കുവൈത്ത് പൗരത്വത്തിനായുള്ള പരാതി പരിഹാര സമിതി രൂപവത്കരിച്ചിരുന്നു. തുടർന്ന് പൗരത്വം പിൻവലിക്കുന്നതിനുള്ള തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന പ്രമേയങ്ങൾ പരിശോധിക്കാൻ ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അപ്പീൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് തുടർന്നും സൗകര്യമുണ്ടാകും. പരാതികൾ വിശധമായി പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.