കുവൈത്ത് സിറ്റി: സഹജീവികളോടും പ്രകൃതിയോടും നീതി പുലര്‍ത്തി ആത്മീയവും ഭൗതികവുമായി ജീവിതപരിസരം കെട്ടിപ്പടുക്കുവാന്‍ ഖുര്‍ആന്‍ നിരന്തരം പ്രേരിപ്പിക്കുന്നുവെന്ന് പണ്ഡിതനും കോഴിക്കോട് ട്രെയിനിങ് കോളജ് മുന്‍ ഇന്‍സ്ട്രക്ടറുമായ സി.എ. സഈദ് ഫാറൂഖി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ ഫര്‍വാനിയയിലെ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തിലും വിജ്ഞാനീയങ്ങളിലും ഡോക്ടറേറ്റ് നേടിയ ഡോ. ഫൈസല്‍ അബ്ദുല്ല ഖുര്‍ആന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യൂ.എച്ച്.എല്‍.എസ് വിഭാഗം സൂറ. സജദയെ അവലംബിച്ച് സംഘടിപ്പിച്ച പരീക്ഷയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം നേടിയ ഗുല്‍ജീന ജബ്ബാര്‍ (കുന്ദംകുളം), ഷമീമുള്ള സലഫി (ഒതായി), ശൈലജ അബൂബക്കര്‍ (വടക്കാഞ്ചേരി) എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസിഡൻറ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, സഈദ് അല്‍ ഉതൈബി, അബ്ദുല്‍ അസീസ് സലഫി, മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിംകുട്ടി സലഫി, അബ്ദുറഹ്മാന് അടക്കാനി, എന്‍ജി. അന്‍വര്‍ സാദത്ത്, വി.എ. മൊയ്തുണ്ണി, സിദ്ദീഖ് മദനി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.