വയർ ഇല്ലാതെ വൈദ്യുതി കൈമാറ്റം: കുവൈത്തി യുവതിക്ക്​ അന്താരാഷ്​ട്ര അംഗീകാരം

കാനഡയിൽ നടന്ന അഞ്ചാമത്​ ഇൻവെൻഷൻ ഇന്നവേഷൻ കോംപിറ്റീഷനിൽ കുവൈത്തി യുവതിക്ക്​ രണ്ട്​ പുരസ്​കാരം. ജിനാൻ അൽ ഷിഹാബ്​ ആണ്​ ടൊറോ​േൻറാ ഇൻറർനാഷനൽ സൊസൈറ്റി ഒാഫ്​ ഇന്നവേഷൻ ആൻഡ്​ അഡ്വാൻസ്​ഡ്​ സ്​കിൽസി​െൻറ പ്രത്യേക ബഹുമതിയും മികച്ച വനിത ഇൻവെൻറർ പുരസ്​കാരവും നേടിയത്​. ​വയർ കണക്​ഷൻ ഇല്ലാതെ ഒരു ഉപകരണത്തിൽനിന്ന്​ മറ്റൊന്നിലേക്ക്​ വൈദ്യുതി കൈമാറ്റം ചെയ്യുന്നതായിരുന്നു ഇവരുടെ കണ്ടുപിടിത്തം.

മൂന്നുമീറ്റർ അകല​​ത്തിലേക്ക്​ വയർ കണക്​ഷൻ ഇല്ലാതെ ചാർജ്​ കൈമാറാൻ കഴിയുമെന്നാണ്​ ഇവർ തെളിയിച്ചത്​. ഇലക്​ട്രോ മാഗ്​നറ്റിക്​ തരംഗത്തെ വൈദ്യുതിയാക്കി മാറ്റിയാണ്​ ഇത്​ സാധ്യമാക്കിയത്​. 60 രാജ്യങ്ങളിൽനിന്നുള്ള 600ലേറെ ശാസ്​ത്ര ഗവേഷകർ മത്സരിച്ചിരുന്നു. ഇലക്​ട്രോഡിസ്​ എന്നാണ്​ ജിനാൻ അൽ ഷിഹാബ്​ ത​െൻറ കണ്ടുപിടിത്തത്തിന്​ നൽകിയ പേര്​.

2018ൽ ഇവർ കുവൈത്ത്​ യൂത്ത്​ എക്​സലൻസ്​ ആൻഡ്​ ക്രിയേറ്റിവിറ്റി അവാർഡ്​ സ്വന്തമാക്കിയിരുന്നു. 2019ൽ മോസ്​കോ ഇൻറർനാഷനൽ ഇൻവെൻഷൻ ആൻഡ്​ ഇന്നവേറ്റീവ്​ ടെക്​നോളജി മേളയിൽ സ്വർണമെഡലും സ്വന്തമാക്കിയിട്ടുണ്ട്​. ഇതേവർഷം ഗ്ലോബൽ വുമൺ ഇൻവെൻറർ ആൻഡ്​ ഇന്നവേറ്റർ നെറ്റ്​വർക്കി​െൻറ പ്രത്യേക പുരസ്​കാരവും സ്വന്തമാക്കി.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.