Posted On
date_range Updated On
date_range കൊസോവോക്ക് കുവൈത്തിന്റെ ആശംസ
കുവൈത്ത് സിറ്റി: ദേശീയ ദിനത്തോടനുബന്ധിച്ച് കൊസോവോക്ക് കുവൈത്തിന്റെ ആശംസ. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ കൊസോവോ പ്രസിഡന്റ് വ്ജോസ ഉസ്മാനിക്ക് ആശംസ സന്ദേശം അയച്ചു.
പ്രസിഡന്റിന് ആയുരാരോഗ്യം നേർന്ന അമീർ, കൊസോവോക്കും ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും നേർന്നു. കിരീടാവകാശി ശൈഖ് മിശ്അൽ കൊസോവോ പ്രസിഡന്റിന് ആരോഗ്യവും ക്ഷേമവും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.