അറബ് പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് താരത്തിന്റെ മുന്നേറ്റം
കുവൈത്ത് സിറ്റി: പത്താമത് അറബ് പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് വിജയത്തുടക്കം. ശൈഖ് സാദ് അബ്ദുള്ള കോംപ്ലക്സിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കുവൈത്ത് മൊറോക്കോയെ പരാജയപ്പെടുത്തി.
കാണികൾ ഒഴുകിയെത്തിയ മത്സരത്തിൽ ‘ബ്ലൂ’ ടീം ആവേശകരമായ പ്രകടനം കാഴ്ചവച്ചു. ഇരുപകുതികളിലും വ്യക്തമായ ലീഡ് നേടിയാണ് കുവൈത്തിന്റെ ജയം. കുവൈത്ത് ഗോളി ഹുസൈൻ സഖർ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു രണ്ടു മത്സരങ്ങളിൽ ഇറാഖിനെ തോൽപ്പിച്ച ബഹ്റൈനും, സൗദിയെ തോൽപ്പിച്ച് ഖത്തറും ആദ്യ വിജയം കുറിച്ചു.
ടൂർണമെന്റിൽ കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഇറാഖ്, ഈജിപ്ത്, തുനീഷ്യ, മൊറോക്കോ എന്നീ ഒമ്പത് ടീമുകൾ പങ്കെടുക്കുന്നുണ്ട്. ഓരോ ഗ്രൂപ്പിലെയും വിജയികൾ നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും. മൂന്നു ഗ്രൂപ്പുകളിൽ ഏറ്റവും ഉയർന്ന പോയന്റുള്ള രണ്ടാം സ്ഥാനത്തെത്തിയ ടീമും സെമി ഫൈനലിലെത്തും. ഈ മാസം 11 നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.