അറബ് ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്ത വാർഷിക യോഗത്തിൽ ധനകാര്യ മന്ത്രാലയം
അണ്ടർസെക്രട്ടറി അസീൽ അൽ മുനിഫി
കുവൈത്ത് സിറ്റി: സാമ്പത്തിക സഹകരണവും സംയോജനവും വർധിപ്പിക്കുന്നതിന് അറബ് ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണക്കുമെന്ന് കുവൈത്ത്. റബാത്തിൽ നടന്ന അറബ് ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്ത വാർഷിക യോഗത്തിൽ കുവൈത്ത് ധനകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി അസീൽ അൽ മുനിഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അറബികളുടെ വികസനവും സാമ്പത്തിക അഭിവൃദ്ധിയും കൈവരിക്കുന്നതിന് അറബ് ധനകാര്യ സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള കുവൈത്തിന്റെ താൽപര്യത്തെ അവർ ഊന്നിപ്പറഞ്ഞു. അറബ് സാമ്പത്തിക സഹകരണം, സംയോജനം, സംയുക്ത അറബ് പ്രവർത്തനം എന്നിവയെയാണ് ധനകാര്യ സ്ഥാപനങ്ങൾ പ്രതിനിധാനം ചെയ്യുന്നതെന്നും അറബ് രാജ്യങ്ങളിലെ സാമ്പത്തിക സാമൂഹിക പദ്ധതികൾക്ക് ധനസഹായം നൽകുന്നതിൽ അവർ വിജയിച്ചിട്ടുണ്ടെന്നും കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ച അൽ മുനിഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.