മന്ത്രി മായി അൽ ബാഗി യുനിസെഫ് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക റീജിയണൽ ഡയറക്ടർ അഡെലെ ഖോഡർകൊപ്പം
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭ (യു.എൻ) ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടുമായി (യുനിസെഫ്) സഹകരണം ശക്തമാക്കുമെന്ന് സാമൂഹ്യകാര്യ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രിയും വനിത ശിശുകാര്യ സഹമന്ത്രിയുമായ മായിഅൽ ബാഗി പറഞ്ഞു.
യുനിസെഫ് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക റീജിയണൽ ഡയറക്ടർ അഡെലെ ഖോഡറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കുവൈറ്റിലെ കുട്ടികൾക്ക് വിവിധ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രയോജനം ചെയ്യുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
വിവിധ പരിപാടികളിലെ സജീവമായ പങ്കാളിത്തവും പിന്തുണയും വ്യക്തമാക്കിയ അഡെലെ ഖോഡർ യുഎന്നിൽ കുവൈത്തിന്റെ പങ്കിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.