തെരഞ്ഞെടുപ്പ്‌ പ്രവർത്തനം സജീവമാക്കി ഇടതുപക്ഷ പ്രവർത്തകർ

കുവൈത്ത് സിറ്റി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ കുവൈത്തിലെ ഇടതുപക്ഷ പ്രവർത്തകർ സജീവമായി. വിവിധ ഇടതുപക്ഷ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്ന് 14 ജില്ലാ കമ്മിറ്റികൾക്ക് രൂപം നൽകി. 14 ജില്ലകളിലും ജില്ലാ കൺവെൻഷനുകളും മണ്ഡലം കൺവെൻഷനുകളും പൂർത്തീകരിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി സംഘടിപ്പിച്ച കൺവെൻഷനുകളിൽ കേരളത്തിലെ ഇടതു മുന്നണി നേതാക്കളും, സ്ഥാനാർത്ഥികളും സംസാരിച്ചു.

എൽ.ഡി.എഫ്‌ കൺവീനറും പേരാമ്പ്ര സ്ഥാനാർത്ഥിയുമായ ടി.പി.രാമകൃഷ്ണൻ, സി.പി.ഐ.എം സ്ംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം എം.വി.ജയരാജൻ, രാജ്യസഭാ എം.പി പി.പി സുനീർ, മന്ത്രിയും എലത്തൂർ സ്ഥാനാർത്ഥിയുമായ എ.കെ.ശശീന്ദ്രൻ, സി.പി.ഐ.എം പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം, സി.പി.ഐ.എം കാസർകോട് ജില്ല സെക്രട്ടറി എം. രാജഗോപാലൻ, കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ്, വയനാട് ജില്ല സെക്രട്ടറി കെ.റഫീഖ് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജയ്ക്ക് സി തോമസ്‌, എസ്.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ്‌ എം. ശിവപ്രസാദ്, സി.പി.ഐ ദേശീയ കൗൺസിൽ അംഗം ടി.ജെ.ആഞ്ചലോസ്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി സത്യൻ മൊകേരി, സി.പി.ഐ നേതാവ്‌ ഇ.എസ് ബിജിമോൾ തുടങ്ങിയവർ വിവിധ കൺവെൻഷനുകളിൽ പങ്കെടുത്തു.

കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഫോൺ വഴി ബന്ധപ്പെട്ടും സോഷ്യൽ മീഡിയയിലൂടെയും ഇടതുപക്ഷത്തിന് അനുകൂലമായ പ്രചരണം നടത്താൻ കുവൈത്തിൽ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

വരും ദിവസങ്ങളിൽ മണ്ഡലം തലങ്ങളിലുള്ള പ്രചാരണം കൂടുതൽ ഊർജ്ജിതമാക്കാനാണ് ഇടതുപക്ഷ സാംസ്കാരിക സംഘടനകളുടെയും തീരുമാനം.

Tags:    
News Summary - Left activists intensify election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.