സിബിൻ പി. ചെറിയാൻ, സക്കീർ, വിപിൻ പോൾ
കുവൈത്ത് സിറ്റി: വയനാട് ജില്ല അസോസിയേഷൻ സ്പോർട്സ് വിങിന്റ്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. അസോസിയേഷനിലെ നിരവധി അംഗങ്ങൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ സിബിൻ പി ചെറിയാൻ ഒന്നാം സ്ഥാനം നേടി. എ.കെ.സക്കീർ രണ്ടാം സ്ഥാനവും, കെ. വിപിൻ പോൾ മൂന്നാം സ്ഥാനവും നേടി.
സ്പോർട്സ് കൺവീനർ ലിബിൻ വി.എസ്, ജിജീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈ. പ്രസിഡന്റ് അലക്സ് മാനന്തവാടി, ജോ.സെക്രട്ടറി മഞ്ജുഷ സിബി,ജോ.ട്രഷറർ ഷിനോജ് ഫിലിപ്പ്, സോഷ്യൽ വെൽഫെയർ കൺവീനർ ജസ്റ്റിൻ ജോസ് , ആർട്സ് കൺവീനർ ജിഷ മധു, മീഡിയ കൺവീനർ മൻസൂർ അലി, ഡിനോജ് , രാജേഷ് എം.ആർ. വിനീഷ് ജോർജ്, സ്മിജോഷ് ചുമ്മാർ, സനീഷ് മാത്യു, ഷിജി ജോസഫ്, മനോജ് രാജപ്പൻ എന്നിവർ വിവിധ ഏകോപനം നിർവഹിച്ചു.
വിജയികളെ അസോസിയേഷൻ പ്രസിഡന്റ് അജേഷ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി എബി ജോയി, ട്രഷറർ ഷിബു സി മാത്യു എന്നിവർ അഭിനന്ദിച്ചു. പങ്കെടുത്ത എല്ലാവർക്കും സംഘടന നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.