കുവൈത്ത് സിറ്റി: അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ കൗൺസിൽ എക്സിക്യൂട്ടിവ് ഓഫിസിന്റെ 16-ാമത് റെഗുലർ സെഷൻ മാർച്ച് 15 ന് കുവൈത്തിൽ നടക്കുമെന്ന് അറബ് ലീഗ് അറിയിച്ചു.
സംയുക്ത അറബ് മാധ്യമ തന്ത്രം തയാറാക്കുന്നതിനുമുള്ള ഫലപ്രദമായ സംവിധാനങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യുമെന്ന് ലീഗിന്റെ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അഹ്മദ് ഖത്താബി പറഞ്ഞു.
തീവ്രവാദം, ഇ-മീഡിയ, ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിന്റെ അജണ്ടയിൽ വരുന്നതായും ഖത്താബി വിശദീകരിച്ചു.
അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ കൗൺസിലിന്റെ എക്സിക്യൂട്ടിവിൽ കുവൈത്ത്, തുനീഷ്യ,അൽജീരിയ, സൗദി അറേബ്യ, ഇറാഖ്, കൊമോറോസ് ദ്വീപുകൾ, ലബനാൻ, യമൻ എന്നിവയും അറബ് ലീഗിന്റെ കുടക്കീഴിൽ മാധ്യമ ജോലികൾ ചെയ്യുന്ന സംഘടനകളും യൂനിയനുകളും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.