കുവൈത്ത് സിറ്റി: അൽ സ്വീദ ഗവർണറേറ്റിലെ പോരാട്ടം നിർത്തിവെച്ച സിറിയൻ സർക്കാറിന്റെ വെടിനിർത്തൽ കരാർ പ്രഖ്യാപനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. സ്ഥിതിഗതികൾ ശാന്തമാക്കേണ്ടതിന്റെയും കൂടുതൽ രക്തച്ചൊരിച്ചിൽ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
സിറിയൻ പ്രദേശങ്ങൾക്കു നേരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളെ മന്ത്രാലയം അപലപിച്ചു. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനായി ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോടും സുരക്ഷാ കൗൺസിലിനോടും കുവൈത്ത് ആഹ്വാനം ചെയ്തു. സിറിയക്ക് ഉറച്ച പിന്തുണ അറിയിച്ച കുവൈത്ത് സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിൽ കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.