കുവൈത്ത് സിറ്റി: സുഡാനിൽ ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ട കക്ഷികൾ തമ്മിൽ വെടിനിർത്തൽ ചർച്ചകൾക്കുള്ള സൗദി-യു.എസ് ശ്രമങ്ങളെ കുവൈത്ത് സ്വാഗതം ചെയ്തു. സംഘർഷം ലഘൂകരിക്കുന്നതിനും സൈനിക പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതിനുമായി സുഡാനീസ് കക്ഷികളെ ചർച്ചകളിലും സംഭാഷണങ്ങളിലും ഏർപ്പെടാൻ പ്രേരിപ്പിച്ച സൗദി-യു.എസ് ശ്രമങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. സുഡാന്റെ സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിനായി സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന കുവൈത്തിന്റെ നിലപാട് മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.