കുവൈത്ത് സിറ്റി: കോംഗോയും റുവാണ്ടയും കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ ഒപ്പുവെച്ച സമാധാന കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു. സമാധാന ചർച്ചകൾ സുഗമമാക്കുന്നതിനും പതിറ്റാണ്ടുകളായി തുടരുന്ന കലാപം അവസാനിപ്പിക്കുന്നതിനും ഖത്തറും അമേരിക്കയും നടത്തിയ ശ്രമങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.
തർക്ക പരിഹാരത്തിനുള്ള മാർഗമായി സംഭാഷണങ്ങളും നയതന്ത്ര രീതിയും കൈകൊള്ളണമെന്ന കുവൈത്തിന്റെ നിലപാടും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. സമാധാന കരാർ ആഫ്രിക്കയിൽ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.സമാധാന കരാറിനെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും സ്വാഗതംചെയ്തു.
അമേരിക്കയുടെയും ഖത്തറിന്റെയും ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കരാർ പിരിമുറുക്കങ്ങൾ അവസാനിപ്പിക്കുമെന്നും സുരക്ഷക്കും സമൃദ്ധിക്കും കാരണമാകുമെന്നും പ്രാദേശികവും ആഗോളവുമായ സമാധാനം വർധിപ്പിക്കുമെന്നും ജാസിം അൽ ബുദൈവി പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.