കുവൈത്ത് സിറ്റി: രാജ്യത്ത് താപനിലയിൽ വർധന. വെള്ളിയാഴ്ച മുതൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂടുകാറ്റും ശക്തമായതോടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പിണ്ഡത്തോടൊപ്പം ഉപരിതല ന്യൂനമർദത്തിന്റെ വികാസവും രാജ്യത്തെ ബാധിച്ചതായി കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരമാവധി താപനില 50 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി. ഞായറാഴ്ച ഇവിടെ 51 ഡിഗ്രി സെൽഷ്യസ് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച ഏറ്റവും ഉയർന്ന താപനില 52 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ധരാർ അൽ അലി വ്യക്തമാക്കി. രാത്രിയും നിലവിൽ ഉയർന്ന താപനിലയും ചൂടുകാറ്റും അനുഭവപ്പെടുന്നുണ്ട്.
താപനില ഉയര്‍ന്ന് തുടങ്ങിയതോടെ ആരോഗ്യ, തൊഴില്‍ സുരക്ഷ മാര്‍ഗനിർദേശങ്ങള്‍ വ്യക്തമാക്കി ബോധവൽകരണ കാമ്പയിന് തുടങ്ങിയിട്ടുണ്ട്. ജൂൺ ഒന്നു മുതൽ പകൽ 11നും നാലിനും ഇടയിൽ പുറം ജോലികൾക്കു നിയന്ത്രണമുണ്ട്. തീപിടിത്ത കേസുകൾ ഒഴിവാക്കാൻ ജനറൽ ഫയർഫോഴ്സും സ്ഥാപനങ്ങളിൽ പരിശോധന നടത്തിവരുന്നു.
താപനില ഉയരുന്നതിനാൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. പകൽ സമയങ്ങളിൽ സൂര്യപ്രകാശവും ഉയർന്ന താപനിലയും ഏൽക്കുന്നത് ഒഴിവാക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. വേനൽ ശക്തമായയോടെ വൈദ്യുതി ഉപയോഗവും വർധിച്ചിട്ടുണ്ട്. വൈദ്യുതി അമിയ ഉപയോഗവും പാഴാക്കൽ ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.