കുവൈത്ത് വയനാട് അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: കുവൈത്തിലെ വയനാടൻ പ്രവാസികളുടെ കൂട്ടായ്മയായ കുവൈത്ത് വയനാട് അസോസിയേഷൻ (കെ.ഡബ്ല്യു.എ) വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും അബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷത വഹിച്ചു. മെനീഷ് മേപ്പാടി സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജസ്റ്റിൻ ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അസോസിയേഷൻ അംഗം വിനീഷ് ജോർജിന്റെ മകൾ ലൗറ മോൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അജേഷ് അനുശോചന സന്ദേശം വായിച്ചു.
ചാരിറ്റി കൺവീനർ മിനി കൃഷ്ണ പ്രവർത്തനങ്ങളും ജോ. ട്രഷറർ ഷിജു കണക്കും അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് രക്ഷാധികാരി ബാബുജി ബത്തേരി നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകരായ പി.എം. നായർ, മനോജ് മവേലിക്കര എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ ഗ്രേസി നന്ദി അറിയിച്ചു. തമ്പാൻ ഓർകസ്ട്രയുടെ ഗാനമേളയും, ഹവല്ലി ടീമിന്റെ ഡാൻസ് പ്രോഗ്രാമും സ്നേഹവിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.