കുവൈത്ത് കോസ്റ്റ് ഗാർഡ് മേധാവി യു.എസ് പ്രതിനിധിക്ക് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ജനറൽ ഡിപ്പാർട്മെന്റ് ഫോർ കോസ്റ്റ് ഗാർഡ് പ്രതിനിധി സംഘം യുനൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് ആസ്ഥാനം സന്ദർശിച്ചു. സമുദ്ര സുരക്ഷ മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തൽ, വൈദഗ്ധ്യം കൈമാറൽ എന്നിവ ഇരുവിഭാഗവും ചർച്ച നടത്തി. കുവൈത്ത് കോസ്റ്റ് ഗാർഡ് മേധാവി കമ്മഡോർ ശൈഖ് മുബാറക് അലി അസ്സബാഹ് യു.എസ് പ്രതിനിധികളുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സമുദ്ര നിരീക്ഷണത്തിലെ മികച്ച രീതികൾ, കടൽ അധിഷ്ഠിത ഭീഷണികളെ നേരിടൽ, അടിയന്തര പ്രതികരണ തന്ത്രങ്ങൾ എന്നിവയെക്കുറിച്ചും വിലയിരുത്തി. നൂതന സമുദ്ര സംവിധാനങ്ങളും യു.എസ് സാങ്കേതിക പരിശീലന പരിപാടികളും കുവൈത്ത് പ്രതിനിധി സംഘം അവലോകനം ചെയ്തു. സഹകരണം, പരസ്പര ഫീൽഡ് സന്ദർശനങ്ങൾ, സംയുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവക്കായി യു.എസ് കോസ്റ്റ് ഗാർഡ് കപ്പൽ വൈകാതെ കുവൈത്ത് സബാഹ് അൽ അഹ്മദ് നാവിക താവളം സന്ദർശിക്കുമെന്നും പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.